ടാറ്റക്ക് പിന്നാലെ ഗോദറേജ് ക്യാപിറ്റലും സ്വര്‍ണ വായ്പാ രംഗത്തേക്ക്
ടാറ്റ ക്യാപിറ്റലിനു പിന്നാലെ ഗോദറേജ് ഗ്രൂപ്പും സ്വര്‍ണപണയ വായ്പാ രംഗത്തേക്ക് എത്തുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ള കനകദുര്‍ഗ ഫിനാന്‍സിനെ ഏറ്റെടുത്തുകൊണ്ടാണ് ഗോദറേജ് ക്യാപിറ്റലിന്റെ ഭാഗമായ ഗോദറേജ് ഫിനാന്‍സ് സ്വര്‍ണപണയ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. കമ്പനിയുടെ ആദ്യ ഏറ്റെടുക്കലാണിത്. ഉപഭോക്തൃ ധനകാര്യ മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ആന്ധ്രയിലെ ശാന്തിറെഡ്ഡി ശ്രീമന്‍ നാരായണ, ശാന്തി റെഡ്ഡി ജയപ്രകാശ് നാരായണ ചൗധരി എന്നിവരുടെRead More →





