നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീമിന്റെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്
നിവിൻ പോളി, മമിത ബൈജു എന്നിവർ ഒരുമിച്ച് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്. ഒക്ടോബർ രണ്ടുമുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. 300 കോടി ക്ലബിൽ കയറി ഇൻഡസ്ട്രി ഹിറ്റടിച്ച ചിത്രം ഒടിടിയിലും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഭാവനാ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം. ‘പ്രേമലു’വിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’.Read More →





