പാർലെ ബിസ്‌കറ്റ്‌സിന് ഇനി മലയാളി സിഇഒ

പ്രശസ്തമായ പാർലെ ജി ബിസ്‌കറ്റിന്റെ നിർമാതാക്കളായ പാർലെ ബിസ്‌കറ്റ്‌സിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മലയാളിയായ ജോര്‍ജ് കോവൂര്‍ ചുമതലയേറ്റു. പെപ്‌സിക്കോയിൽ മൂന്ന് പതിറ്റാണ്ടോളം വിവിധ നേതൃത്വ ചുമതലകൾ വഹിച്ച ശേഷമാണ് ജോര്‍ജ് കോവൂര്‍ പാർലെ ബിസ്‌കറ്റ്‌സിന്റെ ഭാഗമാകുന്നത്. എഫ്.എം.സി.ജി മേഖലയിൽ 30 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ജോര്‍ജ് കോവൂര്‍ പെപ്‌സിക്കോയിൽ നിരവധി നിർണായക പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ഏഷ്യ-പസഫിക്, ചൈന, അമേരിക്ക തുടങ്ങിയ വിപണികളിലെ കൺസ്യൂമർ ബിസിനസ്Read More →

കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തിലേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ വലിയ പ്രഖ്യാപനങ്ങള്‍ നടക്കുമ്പോഴും, പ്രഖ്യാപിച്ച പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തിനിടെ കേരളത്തില്‍ 46,981 കോടി രൂപയുടെ പുതിയ സ്വകാര്യ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഇതേ കാലയളവില്‍, നേരത്തെ പ്രഖ്യാപിച്ചവ ഉള്‍പ്പെടെ 43,421 കോടി രൂപയുടെ പദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടതായി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ (GIFT) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ‘പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്റ്Read More →

നിധി കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്; ഉയർന്ന പലിശയുടെ പേരിൽ പറ്റിക്കപ്പെടരുത്

മുംബൈ: ബാങ്കുകളേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിക്കുന്ന നിധി (Nidhi) കമ്പനികൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA). വിപണി നിരക്കിനേക്കാൾ അസാധാരണമാംവിധം ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് അവയുടെ നിയമപരമായ സാധുത സ്വയം ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്തെ 395 സ്ഥാപനങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ‘നിധി’ അംഗീകാരമുള്ളത്. കമ്പനീസ് ആക്റ്റും 2014-ലെRead More →

ലെക്സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ

കൊച്ചി : പ്രശസ്ത ആഡംബര കാർ ബ്രാന്റായ ലെക്സസിന്റെ ഏറ്റവും പുതിയ സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് സെഡാൻ ‘ലെക്സസ് ES 350h’ കേരള വിപണിയിൽ അവതരിപ്പിച്ചു.  ചടങ്ങിൽ ഒരേ സമയം 20 ഉപഭോക്താക്കൾക്ക് ലെക്സസ് കാറുകൾ കൈമാറിയ മെഗാ ഡെലിവറിയും നടന്നു. കേരളത്തിൽ ആദ്യമായും ലെക്സസ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായും സംഘടിപ്പിച്ച ഈ മാസ് ഡെലിവറി ചടങ്ങിൽ പുതിയ ES 350h, ES 500e, NX 350h, RX 350h,Read More →

പരമ്പരാഗത ഗാർഹിക കണക്ഷൻ ഒഴിവാക്കി പാചകവാതക കമ്പനികൾ

പുതിയ കണക്ഷൻ നടപടികളിൽ അടിമുടി മാറ്റംവരുത്തി പാചകവാതക കമ്പനികൾ. സബ്‌സിഡിയുള്ള 14.2 കിലോയുടെ ഗാർഹിക സിലിൻഡറുകളുടെ പുതിയ കണക്ഷൻ നൽകുന്നത് അവസാനിപ്പിച്ചു. ആറുമാസമായി നൽകുന്നത് 10 കിലോയുടെ കോമ്പോസിറ്റ് ഗ്യാസ് സിലിൻഡർ കണക്ഷൻ. ഗാർഹിക സിലിൻഡറിന് പകരം വ്യക്തിഗത സിലിൻഡറെന്ന ആശയമാണ് മാറ്റത്തിനു പിന്നിൽ. പുതിയ കണക്ഷൻ നൽകുന്നില്ലെങ്കിലും പഴയ ഗാർഹിക ഉപഭോക്താക്കൾക്ക് മുൻ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സിലിൻഡറുകൾ നിറച്ചുകൊടുക്കുന്നുണ്ട്. എന്നാൽ ആകർഷകമായ വാഗ്ദാനങ്ങൾക്ക് പിന്നാലെ കടന്നുകൂടുന്നത് സാമ്പത്തികനഷ്ടമാണ്. ഹിന്ദുസ്ഥാൻRead More →