ഐക്യരാഷ്ട്രസഭാ സര്‍വകലാശാല കേരളത്തിലേക്ക്; കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്‍പര്യമറിയിച്ചു

തിരുവനന്തപുരം: യുഎന്‍ സര്‍വകലാശാല ക്യാംപസ് കേരളത്തിലേക്ക്. കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്‍പര്യമറിയിച്ചു. കുസാറ്റ്, ന്യൂവാല്‍സ്, സി.ഡി.എസ് എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. ഈ സര്‍വകലാശാലകളുമായി ചേര്‍ന്ന് സംയുക്ത സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുക. ബിരുദാന്തര ബിരുദം, ഡോക്ടറല്‍ കോഴ്‌സുകള്‍ സര്‍വകലാശാലയിലുണ്ടാകും. 2027ല്‍ സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം. ജപ്പാനിലെ ടോക്യോയാണ് യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം. 1975ല്‍ പ്രവര്‍ത്തനം തുടങ്ങിയ യുഎന്‍ യൂണിവേഴ്‌സിറ്റിക്ക് ലോകത്താകെ 13 ക്യാംപസുകളുണ്ട്. ആഗോള പ്രശ്‌നങ്ങളില്‍ ഗവേഷണവും പഠനങ്ങളുംRead More →

യുഎസിൽ നിക്ഷേപ വിപ്ലവത്തിന് എസ്സാർ ഗ്രൂപ്പ്

ഇന്ത്യൻ വ്യവസായ ഭീമനായ എസ്സാർ ഗ്രൂപ്പ് യുഎസിൽ വമ്പൻ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റാണിതെന്നും ട്രംപ് പറഞ്ഞു. എസ്സാറിന്റെ യുഎസിലെ ഉപകമ്പനിയായ മേസാബി മെറ്റാലിക്സ് (Mesabi Metallics) ആണ് 18 ബില്യൻ ഡോളർ നിക്ഷേപിച്ച് (ഏകദേശം 1.73 ലക്ഷം കോടി രൂപ) സ്റ്റീൽ പ്ലാന്റ് ഒരുക്കുക. അയോവയിൽ സ്ഥാപിക്കുന്ന പ്ലാന്റ് സംബന്ധിച്ച് വൈറ്റ്ഹൗസിൽRead More →

എയർ ഇന്ത്യയുടെ നഷ്ടം നികത്താൻ വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ സിഇഒ

ഭീമമായ സാമ്പത്തിക നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയെ കരകയറ്റാന്‍ പദ്ധതികളുമായി പുതിയ സിഇഒ ടെവോള്‍ഡെ ഗെബ്രമറിയം. വിമാനക്കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ചെലവ് ചുരുക്കാനും മികച്ച ആശയങ്ങള്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കാനാണ് പുതിയ സിഇഒയുടെ തീരുമാനം. എയര്‍ ഇന്ത്യയെ ലാഭത്തില്‍ എത്തിക്കാന്‍ വരുമാനം വര്‍ധിപ്പിക്കുകയും ചെലവുകള്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. പല ബാഹ്യ കാരണങ്ങളും കമ്പനിയെ ലാഭത്തിലെത്തിക്കുന്നതിന് തടസ്സമാകുന്നുണ്ടെങ്കിലും സാമ്പത്തിക അച്ചടക്കത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് അദ്ദേഹത്തിന്റെRead More →

വിനോദ് അദാനിക്കെതിരായ കേസ് അവസാനിപ്പിച്ച് സെബി

ഓഹരി വിപണിയില്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിന് ആശ്വാസം. രണ്ട് വിദേശ പോര്‍ട്ട്‌ഫോളിയോ ഫണ്ടുകള്‍ വഴി അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളില്‍ നടത്തിയ നിക്ഷേപങ്ങളില്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇതോടെ കുറഞ്ഞ പബ്ലിക് ഷെയര്‍ഹോള്‍ഡിങ് ചട്ടങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് നടത്തിവന്ന അന്വേഷണ നടപടികള്‍ സെബി അവസാനിപ്പിച്ചു. എമര്‍ജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ട്Read More →

വിപുലീകരണത്തിനൊരുങ്ങി ഫോൺപേ

രാജ്യത്തെ ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനത്തിന്റെ വ്യാപനം ശക്തമാക്കാൻ ഫോൺപേ. വ്യാപാരി ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരു വർഷത്തിനുള്ളിൽ 20,000ത്തിലധികം മുൻനിര വിൽപ്പന ജീവനക്കാരെ നേരിട്ട് നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. അടുത്ത 12 മാസത്തിനുള്ളിൽ 50 ലക്ഷത്തിലധികം പേയ്മെന്റ് ഉപകരണങ്ങളും കമ്പനി വിന്യസിക്കും. സ്‍മാർട്ട് സ്പീക്കറുകളും പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളും ഉൾപ്പെടുന്നതാണ് ഈ ശൃംഖല. ഇതിൽ ഏകദേശം 50 ശതമാനം ഉപകരണങ്ങളും ഗ്രാമീണ മേഖലകളിലായിരിക്കുംRead More →