ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മലകയറുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളില്‍Read More →

എന്‍പിഎസ് സമ്പൂര്‍ണ്ണ പെന്‍ഷന്‍ സംവിധാനമായി മാറുന്നു

ദേശീയ പെന്‍ഷന്‍ സമ്പ്രദായം (NPS) ഒരു സാധാരണ നിക്ഷേപ പദ്ധതി എന്നതിലുപരി, വിരമിച്ച ശേഷം സ്ഥിരവും പണപ്പെരുപ്പത്തിനനുസരിച്ച് വര്‍ദ്ധിക്കുന്നതുമായ പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന സമ്പൂര്‍ണ്ണ പെന്‍ഷന്‍ സംവിധാനമായി മാറാന്‍ പോകുന്നു. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി പുറത്തിറക്കിയ പുതിയ കണ്‍സള്‍ട്ടേഷന്‍ പേപ്പറാണ് ഈ സുപ്രധാന മാറ്റത്തിന് വഴിയൊരുക്കുന്നത്. വിരമിച്ച ശേഷം ‘എനിക്ക് എത്ര പെന്‍ഷന്‍ കിട്ടും?’, ‘അത് ജീവിതകാലം മുഴുവന്‍ ഉണ്ടാകുമോ?’, ‘പണപ്പെരുപ്പത്തിനനുസരിച്ച് പെന്‍ഷന്‍ വര്‍ദ്ധിക്കുമോ?’ തുടങ്ങിയRead More →

ബൈജൂസിനെ ഏറ്റെടുക്കാൻ മണിപ്പാൽ ഗ്രൂപ്പ് മാത്രം

ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യുടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാൻ ശതകോടീശ്വരൻ ഡോ. രഞ്ജൻ പൈ നയിക്കുന്ന മണിപ്പാൽ എജ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംഇ) മാത്രം രംഗത്ത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിനെ (ടിഎൽപിഎൽ) വിറ്റഴിക്കാനുള്ള നടപടികളിൽ മണിപ്പാൽ ഗ്രൂപ്പാണ് താൽപര്യപത്രം സമർപ്പിച്ച ഏക കമ്പനി. സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ട് കടം തിരിച്ചടയ്ക്കാൻ പറ്റാതായതോടെ നിലവിൽ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ഉത്തരവുപ്രകാരം പാപ്പരത്ത (ബാങ്ക്റപ്റ്റ്സി)Read More →

ആന്ധ്രയിൽ അദാനി നിക്ഷേപിക്കുന്നത് ഒരു ലക്ഷം കോടി രൂപ

അമരാവതി: ആന്ധ്രാ പ്രദേശിന് വലിയ പിന്തുണയുമായി അദാനി ഗ്രൂപ്പ്. ഒരു ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കുക. അടുത്ത പത്ത് വർഷത്തിനുള്ളിലാണ് ഒരു ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. പോർട്ട്, സിമൻറ്, ഡാറ്റാ സെന്ററുകൾ, ഊർജ്ജം തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്തും. ഇതിനോടകം അദാനി ഗ്രൂപ്പ് ആന്ധ്രപ്രദേശിൽ 40,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഗ്രൂപ്പിൻ്റെ 15 ബില്യൺ യുഎസ് ഡോളറിൻ്റെ വിസാഗ് ടെക്Read More →

മൈജി ആനിവേഴ്സറി സെയ്ൽ തുടരുന്നു

കോഴിക്കോട്: സ്മാർട്ട്ഫോണുകൾക്കും, ഗാഡ്ജറ്റ്സുകൾക്കും അപ്ലയൻസസുകൾക്കും വിലക്കുറവും ക്യാഷ്ബാക്ക് ഓഫറുകളും ഫിനാൻസ് ഓഫറുകളുമായി മൈജിയുടെ 20ാം ആനിവേഴ്സറി സെയിൽ തുടരുന്നു. ആനിവേഴ്സറി ഓഫറുകൾ ഞായർ വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭിക്കും. ഓരോ പതിനായിരം രൂപയുടെ മൊബൈൽ ഫോൺ , ടാബ്ലെറ്റ് , ആക്സസറീസ്, ഹോം അപ്ലയൻസസ് എന്നിവയുടെ പർച്ചേസിന് 1,200 രൂപ ക്യാഷ്ബാക്ക് വൗച്ചർ ലഭിക്കും. വലിയ വിലക്കുറവും ക്യാഷ്ബാക്ക് സമ്മാനങ്ങളും ചെറിയ ഇ എം ഐRead More →