മണപ്പുറം ഫിനാന്‍സിന് 575 കോടി രൂപ അറ്റാദായം; 46 ശതമാനം വർധന

തൃശൂർ: നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മികച്ച വളർച്ചയോടെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 575 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിലെ 394 കോടി രൂപയിൽ നിന്നും 46 ശതമാനം വാർഷിക വർധനയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് 2.6 ശതമാനം വർധനയുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 2023 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ 27 ശതമാനംRead More →

കേരളത്തിന്റെ കടം 4,29,270.6 കോടി രൂപ

ന്യൂഡൽഹി: കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍.എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്. 1787.38 കോടി രൂപയുടെ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നൽകിയിട്ടുണ്ടെന്ന് പങ്കജ് ചൗധരി അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കുന്നത് 2022 ജൂണ്‍ 30ന്Read More →

ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ കണക്കിൽ കേരളത്തെ പിന്തള്ളി മഹാരാഷ്​ട്ര

റിസർവ്​ ബാങ്ക്​ റിപ്പോർട്ട്​ പ്രകാരം ജി.സി.സി രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള പണ ലഭ്യതയുടെ പങ്ക്​ കാര്യമായി കുറഞ്ഞു. ഈ പ്രവണതയിലാണ്​ ജി.സി.സി മേഖലയിൽ നിന്ന്​ കാര്യമായ പണമയക്കൽ സ്വീകരിക്കുന്ന കേരളം, തമിഴ്​നാട്​ അടക്കം സംസ്ഥാനങ്ങളുടെ വിഹിതത്തിൽ ഇളക്കമുണ്ടായത്​. അതായത്​ 2016-17 മുതലുള്ള മൊത്തം പണമയക്കലിന്‍റെ 25 ശതമാനമേ കേരളത്തിലേക്ക്​ ഇപ്പോഴുള്ളൂ. തിരുവനന്തപുരം: ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ കണക്കിൽ കേരളത്തെ പിന്തള്ളി മഹാരാഷ്​ട്ര. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചRead More →

കല്യാണ്‍ ജ്വല്ലേഴ്സിന് 180 കോടി ലാഭം; ആകെ വിറ്റുവരവ് 5223 കോടി

കൊച്ചി: ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ ആകെ വിറ്റുവരവ് 5223 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം അത് 3884 കോടി ആയിരുന്നു. വിറ്റുവരവിൽ 34 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇക്കാലയളവിൽ നികുതി കഴിഞ്ഞശേഷമുള്ള ആകെ ലാഭം 180.37 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാംപാദത്തിൽ ലാഭം 148 കോടി ആയിരുന്നു. 21.51 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് കമ്പനി സമർപ്പിച്ച ഔദ്യോഗിക രേഖയിൽ പറയുന്നു. ഇന്ത്യയിൽനിന്നുള്ള വിറ്റുവരവ്Read More →

‘ഹൽവ പാചകം’ ചെയ്തു ബജറ്റ് നടപടികൾ തുടങ്ങി

ന്യൂഡൽഹി: ‘ഹൽവ പാചക’ത്തോടെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ അന്തിമനടപടികൾ ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സാന്നിധ്യത്തിലായിരുന്നു ഹൽവ പാചകച്ചടങ്ങ്. എല്ലാവർ‌ഷവും ബജറ്റിന്റെ അന്തിമ നടപടകൾ ആരംഭിക്കുന്നത് ഹൽവ പാചകത്തോടയാണ്. വലിയ ഇരുമ്പു ചട്ടിയിൽ തയാറാക്കുന്ന ഹൽവ ധനമന്ത്രിയും നൂറോളം ഉദ്യോഗസ്ഥരും പങ്കിട്ട് കഴിക്കും. ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലെ കന്റീനിലാണ് ചടങ്ങ് നടക്കാറുള്ളത്. ഹൽഹ പാചകത്തിനു ശേഷം പ്രധാന ഉദ്യോഗസ്ഥർ ‘ലോക്ക്–ഇൻ’Read More →