നികുതി കുറയുമോ ?; മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ പ്രതീക്ഷകളിങ്ങനെ

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനൊരുങ്ങുമ്പോൾ ജനങ്ങൾ പ്രതീക്ഷിക്കുന്നത് നികുതി ഇളവുകൾ. നികുതി ഭാരം കുറക്കാനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ. എന്നാൽ, മധ്യവർഗക്കാരിൽ ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള ചില നിർദേശങ്ങളൊഴി​കെ കാര്യമായ നികുതി മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് പ്രവചനം. ജനപ്രിയമായ ചില പ്രഖ്യാപനങ്ങൾ ഒഴിച്ചുനിർത്തിയാൽ സാമ്പത്തിക വളർച്ചക്കാവും ബജറ്റ് ഊന്നൽ നൽകുകയെന്നാണ് വിലയിരുത്തൽ. ആദായ നികുതിയിൽ ചില ഇളവുകൾ ധനമന്ത്രി നൽകിയേക്കും. പുതിയ സ്കീമിലേക്ക്Read More →

അംബാനിയേയും അദാനിയേയും പൂട്ടാൻ രത്തൻ ടാറ്റ; ഒരുങ്ങുന്നത് വൻ നിക്ഷേപത്തിന്

ന്യൂഡൽഹി: ഗ്രീൻ എനർജി സെക്ടറിൽ ഗൗതം അദാനിയേയും മുകേഷ് അംബാനിയേയും പൂട്ടാനുറച്ച് രത്തൻ ടാറ്റ. വലിയ നിക്ഷേപം സെക്ടറിൽ രത്തൻ ടാറ്റ നടത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഏകദേശം 20,000 കോടി രൂപയായിരിക്കും രത്തൻ ടാറ്റ നിക്ഷേപിക്കുക. ഇതിൽ 12,000 കോടി ഇൗ സാമ്പത്തിക വർഷം തന്നെ നിക്ഷേപിക്കുമെന്ന് കമ്പനി ചെയർമാൻ എൻ.ചന്ദ്രശേഖരൻ അറിയിച്ചു. ടാറ്റ പവറിന്റെ വാർഷിക പൊതുയോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യ അറിയിച്ചത്. ഗ്രീൻ എനർജി ഉൽപാദനം ഒമ്പത് ജിഗാവാട്ടിൽ നിന്നുംRead More →

സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു. കേന്ദ്ര ബജറ്റ് ദിവസമായ ജൂലൈ 23ന് റിസർവ് ബാങ്കിന്‍റെ കോർ ബാങ്കിങ്ങ് സൊല്യൂഷനായ ഇ-കുബേർ വഴി 1,000 കോടി രൂപയാണ് കടമെടുക്കുക. നടപ്പ് സാമ്പത്തിക വർഷം (2024-25) സംസ്ഥാന സർക്കാർ ഇതിനകം മാത്രം 11,500 കോടി രൂപ കടമെടുത്തു കഴിഞ്ഞു. നടപ്പുവർഷം ആകെ 21,253 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്നാണ് കേന്ദ്രംRead More →

ഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്

പുതിയ സർക്കാർ വന്നതിന് ശേഷമുള്ള ആദ്യ ബജറ്റിനായി കാത്തിരിക്കുകയാണ് രാജ്യം. റെയിൽവേ ബജറ്റും ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. എന്നാൽ ഇത് പല വർഷങ്ങളിലും പ്രത്യേകമായായിരുന്നു അവതരിപ്പിച്ചിരുന്നത്. 2016-17 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ബജറ്റിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റെയിൽവേ ബജറ്റ് പ്രത്യേകം അവതരിപ്പിച്ചിരുന്നു. 2017-18 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ചതോടെയാണ് 92 വർഷം നീണ്ട ഈRead More →

ജിവികെ പവറിനെ പാപ്പരായി പ്രഖ്യാപിച്ച് എൻസിഎൽടി

കൊച്ചി: രാജ്യത്തെ മുൻനിര വൈദ്യുതി കമ്പനിയായ ജി.വി.കെ പവർ ആൻഡ് ഇൻഫ്രാസ്ട്രക്‌ചറിനെ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിന്റെ(എൻ.സി.എൽ.ടി) ഹൈദരബാദ് ബെഞ്ച് പാപ്പരായി പ്രഖ്യാപിച്ചു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് പത്ത് വർഷം മുൻപ് എടുത്ത 18,000 കോടി രൂപയുടെ വായ്‌പ കിട്ടാക്കടമായതിനെ തുടർന്നാണ് എൻ.സി.എൽ.ടിയെ സമീപിച്ചത്. വായ്പ തുകയും പലിശയുമടക്കം തിരിച്ചുപിടിക്കുന്നതിനായി ജി.വി.കെ പവറിനെതിരെ ആസ്തിവിറ്റഴിക്കൽ നടപടികൾ ആരംഭിക്കുന്നതിനും കോടതി അനുമതി നൽകി. ജി.വി.കെ ഗ്രൂപ്പിന്റെ ഫ്ളാഗ്‌ഷിപ്പ്Read More →