കേരളത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി കൊച്ചിൻ ഷിപ്‍യാർഡ്

കൊച്ചി: ഓഹരി വിപണിയിൽ ഒരു പടക്കപ്പലി​ന്റെ കരുത്തോടെ കുതിക്കുകയാണ് കൊച്ചിൻ ഷിപ്‍യാർഡ്. പുതിയ നേട്ടങ്ങളും കൈവരിച്ചാണ് ഈ ജൈത്രയാത്ര. എക്കാലത്തെയും ഉയർന്ന വിലയിലെത്തിയ കൊച്ചിൻ ഷിപ്‍യാർഡ് ഓഹരി, കേരളം ആസ്ഥാനമായ കമ്പനികളിൽ ഏറ്റവും വിപണിമൂല്യമുള്ളത് എന്ന പദവിയും സ്വന്തമാക്കി. മുത്തൂറ്റ് ഫിനാൻസിനെയാണ് പിന്തള്ളിയത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 74,592.61 കോടി രൂപയാണ് കമ്പയുടെ വിപണി മൂല്യം. എൻ.എസ്.ഇയിൽ ഓഹരി വില 2825.05 രൂപയും. വ്യാപാരത്തി​​ന്റെ ഒരു ഘട്ടത്തിൽ 2924 രൂപRead More →

പ്രവർത്തനരഹിതമായ വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം

ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത സീറോ ബാലൻസുള്ള വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അറിയിച്ചു. ഇത്തരം അകൌണ്ടുകളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകും. 2024 ജൂലൈ 20-നായിരിക്കും വാലറ്റുകൾ ക്ലോസ് ചെയ്യുക. അക്കൗണ്ടുകളിലോ വാലറ്റുകളിലോ ഉള്ള നിലവിലുള്ള ബാലൻസിനെ ഈ നിർദ്ദേശം ബാധിക്കില്ല. 2024 ജനുവരി 31-ന്, നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു.Read More →

ഇന്ത്യയിലെ നിന്ന് ഈ വർഷം 4300 കോടീശ്വരൻമാർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ കോടീശ്വരൻമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് ഈ വർഷവുമുണ്ടാവുമെന്ന് റിപ്പോർട്ട്. 4300 ​കോടീശ്വരൻമാരാണ് ഇന്ത്യയിൽ നിന്നും 2024ൽ വിദേശത്തേക്ക് പോവുക. ഇതിൽ ഭൂരിപക്ഷം യു.എ.ഇയിലേക്കാണ് കുടിയേറുക എന്നും റിപ്പോർട്ട്.കഴിഞ്ഞ രണ്ട് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം കുടിയേറ്റത്തിൽ നേരിയ കുറവുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ​ഹെൻലി ​പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2024ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കോടീശ്വരൻമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് തുടരുമെങ്കിലും ഇതിൽ രാജ്യത്തിന് ചെറിയൊരു ആശ്വാസത്തിനുള്ള വകയുണ്ടെന്നാണ്Read More →

ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും; നീക്കം ഉപഭോഗ വര്‍ധന ലക്ഷ്യമിട്ട്

ന്യൂഡൽഹി: ജിഡിപിയുടെ കുതിപ്പിന് ഉപഭോഗത്തിലെ വര്ധന നിര്ണായകമായതിനാല് ആദായ നികുതി പരിധി ഉയര്ത്താന് സര്ക്കാര്. വ്യക്തികള്ക്ക് ബാധകമായ ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില് നിന്ന് അഞ്ച് ലക്ഷമായി ഉയര്ത്തിയേക്കുമെന്നാണ് റിപ്പോര്ട്ടുകള്. ജൂലായ് അവസാനത്തോടെ അവതരിപ്പിക്കുന്ന ബജറ്റില് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. പുതിയ നികുതി വ്യവസ്ഥയിലാകും പരിധിയില് വര്ധനവരുത്തുക. ഇതിലൂടെ ഇടത്തരക്കാരുടെ ചെലവഴിക്കല് ശീലത്തില് കുതിപ്പുണ്ടാകുമെന്നാണ് സര്ക്കാരിന്റെ പ്രതീക്ഷ. 7.60 ലക്ഷം മുതല് 50 ലക്ഷം രുപവരെ വാര്ഷിക വരുമാനമുള്ളവര്ക്ക്Read More →

പുതിയ കാമ്പസിലേക്ക് മാറുന്നുവർക്ക് 8 ലക്ഷം രൂപ വരെ ഇൻസെന്റീവ് പ്രഖ്യാപിച്ച് ഇൻഫോസിസ്

ബംഗളൂരു: പുതിയ കാമ്പസിലേക്ക് മാറുന്നുവർക്ക് 8 ലക്ഷം രൂപ വരെ ഇൻസെന്റീവ് പ്രഖ്യാപിച്ച് ഇൻഫോസിസ്. കർണാടകയിലെ ഹുബ്ബള്ളിയിലെ കാമ്പസിലേക്ക് മാറുന്നവർക്കാണ് ആനുകൂല്യം. ടയർ-2 നഗരങ്ങളിലും സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇൻഫോസിസിന്റെ ഓഫീസ് മാറ്റം. ടയർ-1 നഗരത്തിലെ ഉയർന്ന ജീവിതനിലവാരവും സൗകര്യവും ഹുബ്ബള്ളി പോലുള്ള നഗരത്തിലില്ലാത്തതിനാൽ ജീവനക്കാരെ മാറ്റുന്നത് ഇൻഫോസിസിന് മുന്നിൽ വെല്ലുവിളിയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ജീവനക്കാർ ഇൻസെന്റീവ് പ്രഖ്യാപിക്കാൻ കമ്പനി നിർബന്ധിതമായത്. ഹുബ്ബള്ളിയിലേക്ക് മാറുന്നതിലൂടെ കരിയറിൽ കൂടുതൽ വളർച്ചക്കുള്ള അവസരമാണ്Read More →