മൊത്തവില പണപ്പെരുപ്പം ഏഴാം മാസവും നെഗറ്റീവിൽ
ന്യൂഡൽഹി: മൊത്ത വില അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം തുടർച്ചയായ ഏഴാം മാസവും നെഗറ്റീവായി തുടരുന്നു. ഒക്ടോബറിൽ -0.52 ആണ് പണപ്പെരുപ്പം. ഭക്ഷ്യസാധനങ്ങളുടെ വിലയിലെ കുറവാണ് പണപ്പെരുപ്പം നെഗറ്റീവായി തുടരാൻ പ്രധാന കാരണം. അതേസമയം, പച്ചക്കറി വിലയിലെ ചാഞ്ചാട്ടം, മിക്ക ഭക്ഷ്യ സാധനങ്ങളുടെയും വില ഉയരുന്ന പ്രവണത എന്നിവ കാരണം സമീപഭാവിയിൽ പണപ്പെരുപ്പം ഉയരാനിടയുണ്ടെന്ന സൂചനയും വിദഗ്ധർ മുന്നോട്ട് വെക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 8.67 ശതമാനമായിരുന്നു മൊത്തവില സൂചിക അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം.Read More →




