ഔഡിയുടെ ആദ്യ ഇലക്ട്രോണിക് മോഡല്‍ അവതരിപ്പിച്ചു
വാഹനത്തെ ലോകത്തെ ഭാവി താരങ്ങള്‍ ഇലക്ട്രിക് മോഡലുകളാണെന്നതില്‍ സംശയമേ വേണ്ട! ഈ രംഗത്ത് വിപ്ളവത്തിന് തിരി കൊളുത്തിയിരിക്കുകയാണ് പ്രമുഖ ജര്‍മ്മന്‍ ആഡംബര ബ്രാന്‍ഡായ ഔഡി. ഇലക്ട്രിക് എസ്.യു.വി ശ്രേണിയില്‍ ഔഡി ഒരുക്കിയ ഇ-ട്രോണ്‍ ആഗോള തലത്തില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഔഡിയുടെ ആദ്യ ഇലക്ട്രിക് മോഡലാണിത്. അതും എസ്.യു.വി! അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ആസ്ഥാനമായ കാലിഫോര്‍ണിയയിലാണ് ഔഡി ഇ-ട്രോണ്‍ അവതരിപ്പിച്ചതെന്നത് ഈ രംഗത്ത് വരാനിരിക്കുന്ന കടുത്ത മത്സരത്തിന്റെ വിളിച്ചോതലാണ്.Read More →





