ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യന്‍ വിപണിയില്‍

ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 15.20 ലക്ഷം രൂപയാണ് പുതിയ പാനിഗാലെ കോര്‍സയുടെ വില. കോര്‍സ മോട്ടോജിപി മോഡലുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള പരിമിതകാല പതിപ്പാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സ. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. എഞ്ചിന്‍ മുഖത്ത് പരിഷ്‌കാരങ്ങളൊന്നും ഇല്ല. ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500Read More →

ഗോപ്രോ 7 സീരിസ് ക്യാമറകള്‍ അവതരിപ്പിച്ചു

ആക്ഷന്‍ ക്യാമറ നിര്‍മാണത്തിലെ വമ്പന്‍മാരായ ഗോപ്രോയുടെ 7 സീരിസ് ക്യാമറകള്‍ അവതരിപ്പിച്ചു. ബ്ലാക്, സില്‍വര്‍, വൈറ്റ് എന്നീ മൂന്നു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 19,999 രൂപ മുതലാണ് ക്യാമറകളുടെ വില തുടങ്ങുന്നത്. ഈ മാസം 27 മുതല്‍ ലോകമെമ്പാടും വില്‍പനയ്ക്കെത്തുമെന്ന് കമ്പനി പറഞ്ഞു. കമ്പനിയുട ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രീ ഓര്‍ഡര്‍ ചെയ്യാം. ഹീറോ 7 ബ്ലാക്കിന്റെ വില 36,000 രൂപയാണെങ്കില്‍, ഹിറോ 7 സില്‍വര്‍ 27,000 രൂപയ്ക്കു വാങ്ങാം. ഹീറോ 7Read More →

ഇന്ധന വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.37 രൂപയും ഡീസലിന് 79.46 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 84.87 രൂപയും ഡീസലിന് 77.96 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 85.24 രൂപയും ഡീസലിന് 78.32 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.82 രൂപയുമാണ്. ഡല്‍ഹിയില്‍Read More →

രാജ്യത്ത് ആദ്യമായി എന്‍ജിനില്ലാതെ ഓടാന്‍ ‘ട്രെയിന്‍-18’

മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍രീതിയില്‍ രൂപകല്‍പ്പന ചെയ്ത, യാത്രികന് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കുന്നത്. മുംബൈ: ഇന്ത്യന്‍ റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റം വിളിച്ചോതി ‘ട്രെയിന്‍ -18’ വരുന്നു. അടുത്ത ജനുവരി മുതല്‍ ഡല്‍ഹിയില്‍ നിന്ന് ഭോപാലിലേക്ക് ഓടുന്ന ഈ വണ്ടിക്ക് മറ്റു ദീര്‍ഘദൂര വണ്ടികളിലേതുപോലെ ലോക്കോമോട്ടീവ് എന്‍ജിന്‍ ഉണ്ടാവില്ല. രാജ്യത്ത് ആദ്യമായി എന്‍ജിനില്ലാതെ ഓടുന്ന വണ്ടിയാകും ട്രെയിന്‍-18. നിലവിലുള്ള ഡല്‍ഹി-ഭോപാല്‍ ശതാബ്ദി എക്സ്പ്രസ്സിന് പകരമാണ് വണ്ടി ഓടുക. നഗരങ്ങളില്‍Read More →

മനോഹരമായ മുരുഡേശ്വര്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമയുള്ള മുരുഡേശ്വര ക്ഷേത്രം ഉത്തര കന്നഡയിലെ ഭട്കല്‍ താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്.കുന്നിന്‍ മുകളിലെ കടല്‍ക്കാഴ്ച്ചയ്ക്കൊപ്പം പ്രാര്‍ഥനാനിരതമായ അന്തരീക്ഷം, പ്രാര്‍ഥനക്ക് ശേഷം ആഘോഷമാക്കാന്‍ കടല്‍ത്തീരം, സാഹസികത നുണയാന്‍ കടലിലേക്ക് സ്പീഡ് ബോട്ട് യാത്ര, കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്ക്, ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ഫോട്ടോകളെടുക്കാന്‍ താത്പര്യമുള്ളവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഇടമാണ് കര്‍ണാടകയിലെ മുരുഡേശ്വര്‍ ക്ഷേത്രം. മൂന്ന് വശവും അറബിക്കടലാല്‍ ചുറ്റപ്പെട്ട് കിടക്കുന്നRead More →