മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

തിരുവന്തപുരം: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ലക്ഷ്വറി എസ്യുവി മേഖലയിലെ പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് 2024 നവംബറില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട എക്സ്ഇവി 9ഇ 2026ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറില്‍Read More →

ജെഎസ്ഡബ്ല്യുവും ചെറിയും കൈകോർക്കുന്നു

ചൈനീസ് കാര്‍ നിര്‍മാതാക്കളായ ചെറിയുമായി സഹകരിക്കാനും ഇന്ത്യന്‍ വിപണിയിലേക്ക് വരാനുമുള്ള തീരുമാനം അടുത്തിടെയാണ് ജെഎസ്ഡബ്ല്യു പ്രഖ്യാപിച്ചത്. ചെറി കാറുകള്‍ റീബാഡ്ജ് ചെയ്തുകൊണ്ട് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നതാണ് തന്ത്രമെന്നും ജെഎസ്ഡബ്ല്യു അറിയിച്ചിരുന്നു. ജെഎസ്ഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന രണ്ടു കാറുകളിലൊന്ന് പ്ലഗ് ഇന്‍ ഹൈബ്രിഡും മറ്റൊന്ന് ഐകാര്‍ വി23 എസ്‌യുവി എന്ന ഇവി മോഡലുമാണ്. ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഇവി കാറിനെ ചൈനയില്‍ പോയി കണ്ടു വന്നിരിക്കുകയാണ് രണ്ട് ബ്രിട്ടീഷ് വ്‌ളോഗര്‍മാര്‍. അവരുടെ വീല്‍സ്‌ബോയ് എന്നRead More →

പശ്ചിമേഷ്യന്‍ യുദ്ധം: ഉത്പാദന ചെലവ് വര്‍ധിപ്പിക്കുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ കമ്പനികള്‍

മുംബൈ: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ആശങ്കയില്‍ കമ്പനികള്‍. ഗള്‍ഫ് മേഖലയിലേക്കുള്ള കയറ്റുമതി ഇടിയുന്നതിനൊപ്പം ഉത്പാദനചെലവ് ഇരട്ടിയാകാനുള്ള സാധ്യതകളും കമ്പനികള്‍ മുന്‍കൂട്ടി കാണുന്നുണ്ട്. യുദ്ധം നീണ്ടുനിന്നാല്‍ കമ്പനികളുടെ സാമ്പത്തികാരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും വ്യവസായ ലോകം നല്കുന്നു. ഗള്‍ഫിലേക്ക് കയറ്റുമതിയില്ലാത്ത എഫ്എംസിജി കമ്പനികളും ആശങ്കയിലാണ്. പാക്കേജിംഗ് മെറ്റീരിയലുകളുടെ വില അനിയന്ത്രിതമായി വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്രൂഡ്ഓയില്‍ നിന്നാണ് പാക്കേജിംഗിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നത്. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം തടയുമെന്നും ലംഘിക്കുന്ന ചരക്കുRead More →

വൈദ്യുതിമീറ്റർ വാടകയിൽ അഞ്ചിരട്ടിയിലേറെ വർധന വരും

കൊച്ചി: വൈദ്യുതിമീറ്റർ വാടകയിൽ അഞ്ചിരട്ടിയിലേറെ വർധനവരുന്ന നിർദേശവുമായി വൈദ്യുതിബോർഡ്. പ്രീപെയ്ഡ് സ്മാർട്ട് മീറ്ററിലേക്ക് കേരളം മാറുമ്പോൾ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് പ്രതിമാസം ആറുരൂപയുള്ള മീറ്റർവാടക 31 രൂപയാകും. ത്രീ ഫേസ് ആകുമ്പോൾ 36 രൂപയാകും. രണ്ടുമാസം കൂടുമ്പോൾ ലഭിക്കുന്ന വൈദ്യുതിബില്ലിൽ മീറ്റർ വാടകയായി 12 രൂപയായി രേഖപ്പെടുത്തുന്ന സ്ഥാനത്ത് ഇനി 62 രൂപയും 72 രൂപയുമാകും. ആദ്യഘട്ടമായി 1.72 ലക്ഷം സർക്കാർ ഓഫീസുകളിൽ സ്മാർട്ട് മീറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഈ മാസംമുതൽRead More →

27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

10000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട് ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധിയിലായി ഇന്ത്യൻ കപ്പലുകൾ. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യൻ കപ്പലുകളാണ് നടുക്കടലിൽ കുടുങ്ങിയത്. ഹോർമുസ് കടലിടുക്ക് കടന്നാൽ കപ്പലുകൾ തീയിടുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ അടിയന്തര സാഹചര്യം പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കടപ്പലുടമകളുടെ സംഘടനയായ ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷൻRead More →