ഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി
ന്യൂഡൽഹി: വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൻ നടപടിയുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിലെ പ്രധാന പ്രതികളുടെയും സഹായികളുടെയും 1,810 കോടി രൂപയുടെ ആസ്തികൾ കൂടി ഇഡി താൽക്കാലികമായി കണ്ടുകെട്ടി. ഇതോടെ ഈ കേസിൽ ഇതുവരെ കണ്ടുകെട്ടിയ ആകെ ആസ്തികളുടെ മൂല്യം 2,600 കോടി രൂപയായി ഉയർന്നു. ബാങ്ക് നിക്ഷേപങ്ങൾ, ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ, ഭൂമി, കെട്ടിടങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥാവര-ജംഗമ ആസ്തികളാണ് ഇഡിRead More →





