ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 45 ദിവസത്തെ ഇടവേള, പാനിക് ബുക്കിംഗ് നടത്തരുതെന്ന് കേന്ദ്രം

രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പരിഭ്രാന്തിയുടെ കാര്യമില്ലെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. വലിയ പ്രതിസന്ധി ഒഴിവാക്കാനാണ് ബുക്കിംഗിൽ ചെറിയ നിയന്ത്രണങ്ങൾ വരുത്തിയത്. ഗ്രാമീണ മേഖലയിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. 50 ലക്ഷം സിലിണ്ടറുകൾ ദിവസേന വിതരണം ചെയ്യുന്നുണ്ട്. പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം അഭ്യർത്ഥിച്ചു. എൽ.പി.ജി ക്ഷാമം ഉണ്ടെന്നRead More →

രസികന്‍ സിനിമയിലെ വികൃതി പയ്യന്‍; വീട്ടിൽ മരിച്ച നിലയിൽ ഹരിമുരളി

സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. VFX ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ രസികൻ സിനിമയിലെ ‘ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ’ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്. ആ കുഞ്ഞ് വികൃതി പയ്യന് ദിലീപിന്റെ കഥാപാത്രം ഇട്ട പേരും ഹിറ്റായി, ‘കടവാവൽ’.Read More →

250 കോടിയുടെ നിക്ഷേപവുമായി ആലുവയിൽ എൻഡിആർ ഇൻഡസ്ട്രിയൽ പാർക്ക്

ആലുവ: പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.ആർ. ഗ്രൂപ്പിന് കീഴിലുള്ള എൻ.ഡി.ആർ. സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇൻഡസ്ട്രിയൽ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേർക്ക്Read More →

ജെമിനി എഐ അസിസ്റ്റന്റുമായി ഗൂഗിള്‍ ക്രോം ഇന്ത്യയില്‍

ഒരു വെബ്പേജ് വായിക്കുമ്പോള്‍ അതിന്റെ സംഗ്രഹം വേണോ? പല ടാബുകള്‍ തുറന്ന് വിവരങ്ങള്‍ താരതമ്യം ചെയ്യണോ? ഇനി അതിന് പ്രത്യേകമായി സെര്‍ച്ച് ചെയ്യേണ്ടതില്ല. ബ്രൗസറിനുള്ളില്‍ തന്നെ ചോദിച്ചാല്‍ മറുപടി നല്‍കുന്ന നിര്‍മിത ബുദ്ധി (AI) അസിസ്റ്റന്റുമായി ഗൂഗിള്‍ ക്രോം ഇന്ത്യയില്‍. ജെമിനി (Gemini) ജനറേറ്റീവ് AI മോഡല്‍ നേരിട്ട് ക്രോം ബ്രൗസറിലേക്ക് സംയോജിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ‘Gemini in Chrome’ എന്ന പേരിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ക്രോം വെറുംRead More →

എണ്ണ ഉത്പാദനം കുറച്ച് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗ് ഗുരുതരമായി തടസ്സപ്പെട്ടതിനാൽ, പ്രധാന മിഡിൽ ഈസ്റ്റേൺ ഉൽപ്പാദകരിൽ എണ്ണ ഉൽപാദന വെട്ടിക്കുറവ് കൂടുതൽ രൂക്ഷമാവുകയാണെന്ന് ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു. ആഗോള എണ്ണ വിതരണത്തിൽ നിന്ന് ഏകദേശം 6% കുറവുണ്ടായി. സൗദി അറേബ്യ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), കുവൈറ്റ് എന്നിവയുൾപ്പെടെ മേഖലയിലെ ഏറ്റവും വലിയ നാല് ഉൽ‌പാദകർ പ്രതിദിനം 6.7 ദശലക്ഷം ബാരൽ വരെ ഉൽ‌പാദനം കുറച്ചതായി ബ്ലൂംബെർഗ് ന്യൂസ് ചൊവ്വാഴ്ചRead More →