അയോധ്യ പ്രാണപ്രതിഷ്ഠ: ബാങ്കുകൾക്കും ജനുവരി 22ന് ഉച്ചവരെ അവധി
ന്യൂഡൽഹി: അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകൾക്ക് ഉച്ച 2.30 വരെ അവധിയായിരിക്കും. കേന്ദ്ര ധനകാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്. പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക, ഗ്രാമീണ ബാങ്കുകൾ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്. കേന്ദ്ര സർക്കാറിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക്Read More →



