പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം ലക്ഷ്യം മറികടന്നു
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ഓഹരി വില്‍പന ലക്ഷ്യം കാണാതെ മന്ദഗതിയിൽ നീങ്ങുമ്പോഴും പൊതുമേഖലാ കമ്പനികളില്‍ നിന്നുള്ള വൻ ലാഭവിഹിതം സ്വന്തമാക്കി കേന്ദ്രസര്‍ക്കാര്‍. നടപ്പുവര്‍ഷം (2023-24) ധനകാര്യേതര കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ (CPSE) നിന്നുള്ള ലാഭവിഹിതമായി കേന്ദ്രം ബജറ്റില്‍ ലക്ഷ്യംവച്ചത് 50,000 കോടി രൂപയാണ്. നടപ്പുവര്‍ഷം ഏപ്രില്‍-ഫെബ്രുവരിയില്‍ തന്നെ ഇതുമറികടന്ന് 51,556 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (DIPAM) വ്യക്തമാക്കി.Read More →





