മാർച്ചിലെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപ

ന്യൂ​​ഡ​​ൽ​​ഹി: മാ​​ർ​​ച്ചി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​നം 1.78 ല​​ക്ഷം കോ​​ടി രൂ​​പ. ത​​ലേ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 11.5 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​ണി​​ത്. ക​​ഴി​​ഞ്ഞ സാമ്പ​​ത്തി​​ക ​​വ​​ർ​​ഷ​​ത്തെ(​​ഏ​​പ്രി​​ൽ 2023-മാ​​ർ​​ച്ച് 2024) ആ​​കെ ജി​​എ​​സ്ടി വ​​രു​​മാ​​നം 20.18 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ്. മു​​ൻ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 11.7 ശ​​ത​​മാ​​നം ജി​​എ​​സ്ടി വ​​രു​​മാ​​നം വ​​ർ​​ധി​​ച്ചു. മാ​​ർ​​ച്ചി​​ലു​​ണ്ടാ​​യ​​ത് ര​​ണ്ടാ​​മ​​ത്തെ ഉ​​യ​​ർ​​ന്ന ജി​​എ​​സ്ടി വ​​രു​​മാ​​ന​​മാ​​ണ്. 2023 ഏ​​പ്രി​​ലി​​ലെ 1.87 ല​​ക്ഷം കോ​​ടി​​യാ​​ണ് റി​​ക്കാ​​ർ​​ഡ് വ​​രു​​മാ​​നം.Read More →

ബോര്‍ഡിങിന് ശേഷം വിമാനം വൈകിയാലും ഇനി ബുദ്ധിമുട്ടേണ്ട; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ഡല്‍ഹി: വിമാനം പുറപ്പെടാന്‍ താമസിച്ചാല്‍ ഇനി മണിക്കൂറുകളോളം വിമാനത്തിലിരുന്ന് ബുദ്ധിമുട്ടേണ്ട. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ (BCAS) ഇത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ബോര്‍ഡിങിന് ശേഷം ദീര്‍ഘനേരം വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് ഇനി വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലൂടെ പുറത്തുകടക്കാനാകും. വിമാനക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസന്‍ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശം സഹായകരമാകും. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍Read More →

ഇന്ത്യയിൽ നിന്നുള്ള ആയുധ കയറ്റുമതി ചരിത്ര മുന്നേറ്റം

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ആയുധ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂല്യമായ 21,083 കോടി രൂപയിലെത്തിയെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മുൻവർഷത്തേക്കാൾ 32.2 ശതമാനം വർദ്ധനയാണ് ആയുധ കയറ്റുമതിയിലുണ്ടായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ ആയുധ കയറ്റുമതിയിൽ 31 ഇരട്ടി വർദ്ധനയുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മേയ്ഡ് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ വലിയ തോതിൽ നിക്ഷേപവും ഉത്പാദനവും നടന്നതാണ് മികച്ച കയറ്റുമതിക്ക് സഹായമായത്. സ്വകാര്യ കമ്പനികളുംRead More →

രു​ചി​യി​ൽ മു​മ്പ​നാ​യ ഒളോർ മാങ്ങക്ക്​ പൊള്ളും വില

ഉ​ൽ​പാ​ദ​നം തീ​രെ കു​റ​ഞ്ഞ​തോ​ടെ രു​ചി​യി​ൽ മു​മ്പ​നാ​യ ഒ​ളോ​ർ മാ​ങ്ങ കി​ട്ടാ​ക്ക​നി​യാ​യി. മാ​ർ​ക്ക​റ്റി​ൽ അ​പൂ​ർ​വ​മാ​യി ല​ഭി​ക്കു​ന്ന മാ​ങ്ങ​ക്ക്​ കി​ലോ​ക്ക്​ ഇ​രു​നൂ​റി​ന്​ മു​ക​ളി​ലാ​ണ്​ വി​ല. നോ​മ്പു​​കാ​ല​ത്ത്​ മാ​ങ്ങ​യും പൊ​ള്ളു​ന്ന വി​ല​ക്ക്​ വാ​ങ്ങേ​ണ്ട ഗ​തി​കേ​ടാ​ണ്​ ആ​ളു​ക​ൾ​ക്ക്. നാ​ട്ടു​മാ​വു​ക​ളും ഒ​ളോ​ർ മാ​വു​ക​ളും ഇ​ത്ത​വ​ണ വി​ര​ള​മാ​യേ കാ​യ്​​ച്ചി​ട്ടു​ള്ളൂ. കാ​ലാ​വ​സ്ഥ​യി​ലെ താ​ള​പ്പി​ഴ​യാ​ണ്​ കാ​ര​ണ​മാ​യി കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ഇ​തി​നാ​ൽ പു​റ​ത്തു​നി​ന്ന്​ എ​ത്തു​ന്ന മാ​മ്പ​ഴ​മാ​ണ്​ ആ​ളു​ക​ൾ വാ​ങ്ങു​ന്ന​ത്. ഏ​തി​ന​മാ​യാ​ലും നൂ​റി​ന്​ മു​ക​ളി​ലാ​ണ്​ വി​ല.Read More →

ന്യൂഡല്‍ഹി: വിമാനം പറത്താൻ പൈലറ്റുമാരില്ലാത്തതിനാൽ തുടർച്ചയായ രണ്ടാം ദിവസവും ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വിമാന കമ്പനി വിസ്താരയുടെ പ്രവര്‍ത്തനം താറുമാറായി. മുംബൈ, ഡൽഹി, ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്നുള്ള 38ഓളം സർവിസുകളാണ് ചൊവ്വാഴ്ച രാവിലെ കമ്പനി റദ്ദാക്കിയത്. മതിയായ പൈലറ്റുമാരോ ക്രൂ ജീവനക്കാരോ ഇല്ലാത്തതിനാൽ തിങ്കളാഴ്ച 50 വിമാന സർവിസുകൾ റദ്ദാക്കുകയും 160 സർവിസുകൾ വൈകുകയും ചെയ്തിരുന്നു. പലരും വിമാനത്താവളത്തിൽ എത്തുമ്പോഴാണ് സർവിസ് റദ്ദാക്കിയ വിവരം അറിയുന്നത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.Read More →