വാവേയ്ക്ക് ഉപകരണങ്ങൾ നൽകുന്നതിനായി കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് യുഎസ് റദ്ദാക്കി
വാഷിങ്ടൺ: ചൈനീസ് കമ്പനിയായ വാവേയ്ക്ക് ഉപകരണങ്ങൾ നൽകുന്നതിനായി കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കി യു.എസ്. ചിപ്പ് അടക്കമുള്ള ഉപകരണങ്ങൾ നൽകുന്നതിനായാണ് യു.എസ് കമ്പനികൾക്ക് ലൈസൻസ് നൽകിയത്. ചൊവ്വാഴ്ചയാണ് വിവിധ കമ്പനികൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. അടിയന്തരമായി ലൈസൻസ് റദ്ദാക്കുന്നുവെന്ന അറിയിപ്പാണ് കമ്പനികൾക്ക് നൽകിയതെന്നാണ് സൂചന. കഴിഞ്ഞ മാസം വാവേയ് എ.ഐ അധിഷ്ഠിതമായ ലാപ്ടോപ്പായ മേറ്റ്ബുക്ക് എക്സ് പ്രോ പുറത്തിറക്കിയിരുന്നു. ഇന്റലിന്റെ കോർ 9 അൾട്രാ പ്രൊസസറായിരുന്നു ലാപ്ടോപ്പിന് കരുത്ത് പകർന്നത്.Read More →




