സീതാകല്യാണം ബ്രൈഡൽ കലക്ഷനുമായി ജോയ് ആലുക്കാസ്
ദുബൈ: ഏറ്റവും പുതിയ ആഭരണ ശ്രേണികളിലൊന്നായ സീതാകല്യാണം ബ്രൈഡൽ കലക്ഷൻ അവതരിപ്പിച്ച് ജോയ് ആലുക്കാസ്. കലക്ഷനിലെ അതിമനോഹരമായ ആഭരണങ്ങള്‍ പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ ഏറ്റവും മികച്ച സൂക്ഷ്മതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ശേഖരത്തിലെ ഓരോ ഡിസൈനുകളും വധുവിന്റെ മനോഹാരിതയെ ഉള്‍ക്കൊണ്ടുകൊണ്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വിദഗ്ദ്ധരായ കരകൗശല വിദഗ്ധര്‍ നിർമിച്ച സീതാകല്യാണം ബ്രൈഡല്‍ കലക്ഷന്‍, സൂക്ഷ്മമായ കരവിരുതിന്റെയും മികച്ച ഡിസൈനിന്റെയും വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധയുടെയും പ്രതീകമാണ്. സമ്പന്നമായ പൈതൃകം ആഘോഷിക്കുകയും ലോകത്തിലെ ഇതിഹാസമായ പ്രണയബന്ധങ്ങളിലൊന്നിനെ പ്രതീകവത്കരിക്കുകയുമാണ്Read More →




