ആർ.ബി.ഐ നടപടി; ഉദയ് കോട്ടക്കിന് ഒരു ദിവസമുണ്ടായത് 10,800 കോടിയുടെ നഷ്ടം
ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും സമ്പന്ന ബാങ്കറെന്ന് അറിയപ്പെടുന്ന ഉദയ് കോട്ടക്കിന് കഴിഞ്ഞ ദിവസമുണ്ടായത് വൻ നഷ്ടം. ആർ.ബി.ഐ നടപടി മൂലം കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾക്ക് വിപണിയിൽ തിരിച്ചടിയേറ്റതോടെയാണ് വലിയ നഷ്ടം ഉദയ് കോട്ടക്കിന് ഉണ്ടായത്. 13 ശതമാനം നഷ്ടത്തോടെയാണ് ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. 26 ശതമാനം ഓഹരികളോടെ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ ഉദയ് കോട്ടക്കിന് ഇതിനനുസരിച്ച് നഷ്ടമുണ്ടായി. ഏപ്രിൽ 24ലെ കണക്കനുസരിച്ച്Read More →



