കാഷ് ലെസ് ഇൻഷുറൻസ് അപേക്ഷകളിൽ ഇനി ഒരു മണിക്കൂറിനകം തീരുമാനം
ന്യൂഡൽഹി: കാഷ് ലെസ് ചികിത്സക്കുള്ള അപേക്ഷ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് കമ്പനികൾ തീരുമാനമെടുക്കണമെന്ന് ഇൻഷുറൻസ് രംഗത്തെ നിയന്ത്രണ ഏജൻസിയായ ഐ.ആർ.ഡി.എ.ഐ. ഡിസ്ചാർജ് ചെയ്യുന്നതിനുള്ള അപേക്ഷ ആശുപത്രിയിൽനിന്ന് ലഭിച്ച് മൂന്ന് മണിക്കുറിനുള്ളിൽ നടപടികൾ പൂർത്തിയാക്കുകയും വേണം. ഇൻഷുറൻസ് കമ്പനികൾക്കായി നിലവിലുള്ള 55 സർക്കുലറുകൾക്ക് പകരം പുറപ്പെടുവിച്ച പുതിയ സർക്കുലറിലാണ് ഐ.ആർ.ഡി.എ.ഐ ഇക്കാര്യം വ്യക്തമാക്കുന്നത്. പോളിസി ഉടമകൾക്ക് സൗകര്യപ്രദമാണ് പുതിയ തീരുമാനം. എല്ലാ പ്രായക്കാർക്കും പ്രദേശങ്ങൾക്കും ആരോഗ്യ സ്ഥിതിയിലുള്ളവർക്കും അനുയോജ്യമായ ഉൽപന്നങ്ങളുംRead More →




