പേടിഎമ്മിൽ ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് അദാനി ഗ്രൂപ്പ്
ന്യൂഡൽഹി: പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസിൽ ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് അദാനി ഗ്രൂപ്പ്. പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയുമായി ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഇത്തരമൊരു നീക്കത്തിന് കമ്പനി തയാറായിട്ടില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. നേരത്തെ റിപ്പോർട്ട് നിഷേധിച്ച് പേടിഎമ്മും രംഗത്തുവന്നിരുന്നു. ബുധനാഴ്ച രാവിലെ ഒരു ദേശീയ മാധ്യമമാണ് അദാനി പേടിഎമ്മിന്റെ ഓഹരികൾ വാങ്ങുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. വിജയ് ശേഖർ ശർമ ചൊവ്വാഴ്ച അദാനിയുടെRead More →

