ഓഹരി വിപണികളിൽ ചരിത്രനേട്ടം; സെൻസെക്സ് 80,000 പോയിന്റ് പിന്നിട്ടു
മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സ് 80,000 പോയിന്റ് പിന്നിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായ 80,039 പോയിന്റിലാണ് സെൻസെക്സിന്റെ വ്യാപാരം. നിഫ്റ്റി 169 പോയിന്റ് ഉയർന്ന് 24,292 പോയിന്റിലെത്തി. നിഫ്റ്റിയിലും മികച്ച നേട്ടമാണ് ഇന്ന് ഉണ്ടായത്. സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. 2.51 ശതമാനം നേട്ടത്തോടെ 1774.05 രൂപയിലാണ് ഓഹരികൾ വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ്Read More →



