ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ അന്വേഷണം നടത്താൻ പദ്ധതിയില്ലെന്ന് അറിയിച്ച് ധനകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തെ നിയോഗിക്കില്ലെന്നും ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്. ബുച്ചിനെതിരായ ആരോപണം വലിയ രാഷ്ട്രീയവിവാദമായ സാഹചര്യത്തിൽ അത് അന്വേഷിക്കാൻ സമിതിയെ വെക്കുമോയെന്ന ചോദ്യത്തിലാണ് തങ്ങൾ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചത്. ഇക്കാര്യത്തിൽ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നത് മുതൽ ഇതിൽ കഴമ്പില്ലെന്ന നിലപാട് മാത്രമാണ് കേന്ദ്രവും ബി.ജെ.പിയും സ്വീകരിച്ചിരുന്നത്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ്Read More →

ഗൂഗിൾ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം നിർത്തുന്നു

2017ൽ ആയിരുന്നു ഗൂഗിൾ, ഗൂഗിൾ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം എന്ന പദ്ധതി അവതരിപ്പിച്ചത് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ആപ്പുകളിലെ ബഗുകൾ റിപ്പോർട്ട് ചെയ്യാൻ ബഗ് ഹണ്ടർമാരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിലവിൽ വന്നത്. അതേസമയം ആപ്പുകളിലെ കേടുപാടുകൾ കണ്ടെത്തുന്ന സുരക്ഷാ ഗവേഷകർക്ക് ഗൂഗിൾ പ്രതിഫലം നൽകുകയും ചെയ്തിരുന്നു. 100 ദശലക്ഷം ഇൻസ്റ്റാളുകളുള്ള എല്ലാ ആപ്പുകളും കവർ ചെയ്യുന്നതിനായായിരുന്നു ഗൂഗിൾ പ്ലേ ഇത്തരത്തിൽ സെക്യൂരിറ്റി റിവാർഡ്Read More →

ഒറ്റയടിക്ക് 1000 പേരെ പിരിച്ച് വിട്ട് ജനറല്‍ മോട്ടോഴ്സ്

നൂറുകണക്കിന് സോഫ്റ്റ്​വെയര്‍ എന്‍ജിനീയര്‍മാരുള്‍പ്പടെ ശമ്പളം കൈപ്പറ്റിയിരുന്ന 1000 ജീവനക്കാരെ ജനറല്‍ മോട്ടോഴ്സ് പിരിച്ചുവിട്ടു. കമ്പനിയുടെ ഭാവിയെക്കരുതി ധീരമായ തീരുമാനങ്ങളെടുക്കാന്‍ സ്ഥാപനം നിര്‍ബന്ധിതരാവുകയാണെന്നും കൂടുതല്‍ മെച്ചമുണ്ടാകുന്ന നിക്ഷേപങ്ങളിലേക്ക് തിരിയുകയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജനറല്‍ മോട്ടോഴ്സിലെ തൊഴിലാളികളുടെ 1.3 ശതമാനമാണ് നിലവില്‍ പിരിച്ചുവിടപ്പെട്ടത്. പിരിച്ചുവിടല്‍ ജനറല്‍ മോട്ടോഴ്സിന്‍റെ യുഎസിലെ പ്രവര്‍ത്തനങ്ങളെയാകും ബാധിക്കുകയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നലെ മാത്രമാണ് പിരിച്ചു വിടുന്നതായി ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. കമ്പനിയിലെ സോഫ്റ്റ്​വെയര്‍, സേവന വിഭാഗങ്ങളിലെRead More →

സ്വർണ വില വർധിച്ചതോടെ രൂപ താഴേക്ക്

ബര്‍ലിന്‍: യൂറോയുടെ മൂല്യം ഉയരുന്നു. ഒരു യൂറോയ്ക്ക് 92.91 ഇന്ത്യൻ രൂപയാണ് ഇന്നലെ ലഭിച്ചത്. അതേസമയം പൗണ്ടിനെതിരെ 108.91 രൂപയും ഡോളറിനെതിരെ 83.87 രൂപയുമായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. ഇതേ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ് ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിലുണ്ടായ വർധനയാണ് രൂപയുടെ ഇടിവിന് പിന്നിലെ പ്രധാന കാരണം. കൂടാതെ ഇന്ത്യയുടെ ഇറക്കുമതിയില്‍ ക്രൂഡ് പെട്രോളിയവും സ്വര്‍ണവും വലിയ തോതില്‍ ഡോളറിനെ ആശ്രയിക്കേണ്ടRead More →

റോബോട്ടിക്സ് റൗണ്ട് ടേബിള്‍ 23ന് കൊച്ചിയില്‍

കൊച്ചി: വ്യവസായ വാണിജ്യവകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിള്‍ ഏകദിനസമ്മേളനം 23ന് കൊച്ചി ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ ഒന്‍പതിന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. റോബോട്ടിക്സ് സാങ്കേതികമേഖലയില്‍ കേരളത്തില്‍ നിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് പത്തോളം ആഗോളവിദഗ്ധര്‍ റൗണ്ട് ടേബിളില്‍ സംസാരിക്കും. 10 എന്‍ജിനീയറിംഗ് കോളജില്‍ നിന്നുള്‍പ്പടെ 195 സ്റ്റാര്‍ട്ടപ്പുകളും റൗണ്ട് ടേബിളില്‍ പങ്കെടുക്കും. റോബോട്ടിക് മേഖലയില്‍ നിക്ഷേപവാഗ്ദാനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്ന് പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍Read More →