ടെലിഗ്രാം സി.ഇ.ഒ ഫ്രാൻസിൽ അറസ്റ്റിൽ
പാരീസ്: ടെലിഗ്രാം സി.ഇ.ഒ പാവേൽ ദുരോവ് അറസ്റ്റിൽ. പാരീസിലെ ബൂർഗെറ്റ് വിമാനത്താവളത്തിൽവെച്ച് ശനിയാഴ്ച വൈകീട്ടാണ് അദ്ദേഹം അറസ്റ്റിലായത്. ഫ്രാൻസിലെ പ്രാദേശിക ടി.വി ചാനലുകളായ ടി.എഫ്1 ടി.വി, ബി.എഫ്.എം ടി.വി എന്നിവയാണ് ടെലിഗ്രാം മേധാവിയുടെ അറസ്റ്റ് റിപ്പോർട്ട് ചെയ്തത്. പ്രൈവറ്റ് ജെറ്റിൽ ഫ്രാൻസിലെത്തിയ അദ്ദേഹത്തെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ടെലിഗ്രാമിൽ നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തത് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നുവെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെRead More →




