നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കേണ്ടെന്ന് സെബി; ഇൻഫ്ലുൻസർമാരുടെ 15000ത്തിലധികം വീഡിയോകൾ നീക്കം ചെയ്തു
മുംബൈ: ഓഹരി വിപണിയിലെ ലാഭ നഷ്ടങ്ങളെ കുറിച്ച് ആധികാരികമല്ലാത്ത വിവരങ്ങൾ നൽകുന്ന ഇൻഫ്ലുൻസർമാർക്ക് താക്കീതുമായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വീഡിയോ ഉൾപ്പടെ 15,000-ലധികം കണ്ടന്റുകൾ സെബി നീക്കം ചെയ്തു. ഓഹരി വിപണിയിലേക്കെത്തുന്ന, എന്നാൽ വ്യാപാരത്തെ കുറിച്ച് ധാരണയില്ലാത്ത നിക്ഷേപകരെ ഇത്തരത്തിലുള്ള വിവരങ്ങൾ സ്വാധീനിച്ചേക്കാം. ഇതുമൂലം നിക്ഷേപകർക്ക് ഒരുപക്ഷെ കനത്ത നഷ്ടവും ഉണ്ടായേക്കാം. ഇതിൽ നിന്നെല്ലാം നിക്ഷേപകരെ സംരക്ഷിക്കുക എന്നുള്ളതാണ് സെബിയുടെ ലക്ഷ്യം.Read More →

