കാർഷിക മേഖലയ്ക്ക് 14,235 കോടിയുടെ ഏഴു പദ്ധതികളുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കാർഷിക മേഖല ഡിജിറ്റൈസ് ചെയ്യുന്നതിനും കൃഷി വിദ്യാഭ്യാസം നവീകരിക്കുന്നതിനുമടക്കം 14,235.30 കോടിയുടെ ഏഴ് പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. മുംബൈയിലെയും ഇന്ദോറിലെയും വാണിജ്യ കേന്ദ്രങ്ങൾക്കിടയിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ 309 കിലോമീറ്റർ റെയിൽപ്പാതയ്ക്ക് കേന്ദ്രസാമ്പത്തികകാര്യ മന്ത്രിതല സമിതി അംഗീകാരം നൽകിയതായി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 18,036 കോടി ചെലവിൽ 2028-29 കാലത്ത് പൂർത്തിയാവുന്ന പദ്ധതിയാണിത്. കാർഷിക പദ്ധതികൾ ഡിജിറ്റൽ അഗ്രിക്കൾച്ചർRead More →





