ജോലി രാജിവെക്കാനും പണം നൽകണം; പരിഹാരവുമായി ജപ്പാനിലെ കമ്പനികൾ
ജോലി രാജിവെക്കുന്നവർക്ക് സുഗമമായി വിടവാങ്ങൽ പ്രക്രിയ നടത്താൻ സഹായിക്കുന്ന കമ്പനികൾ ജപ്പാനിൽ വർധിക്കുന്നു. എക്സിറ്റ് ആൻഡ് അൽബട്രോസ് പോലുള്ള കമ്പനികൾ വൻ നേട്ടമാണ് ഇതിലൂടെ ഉണ്ടാക്കുന്നത്. 11,000 രൂപയോളം വാങ്ങിയാണ് ജോലി രാജിവെക്കുന്ന തൊഴിലാളികൾക്ക് വേണ്ടി കമ്പനിയുമായുള്ള ഇടപാടുകളെല്ലാം ഇത്തരം സ്ഥാപനങ്ങൾ പൂർത്തിയാക്കി നൽകുന്നത്. തൊഴിലുടമയോട് തൊഴിലാളിയുടെ രാജിക്കാര്യം അറിയിക്കുന്നത് മുതൽ ഇത്തരം കമ്പനികളുടെ പണി തുടങ്ങുന്നു. കമ്പനി തൊഴിലാളിക്ക് നൽകാനുള്ള ആനുകൂല്യങ്ങളിൽ ചർച്ച നടത്തി അവസാന കരാറിലെത്തുന്നതും ഇവരാണ്.Read More →




