2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 2045ഓടെ രാജ്യത്ത് തൊഴില്‍ശേഷിയിലേക്ക് ഏകദേശം 18 കോടി ജനങ്ങള്‍ കൂടി എത്തുമെന്ന് പ്രവചനം. ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകും. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തൊഴില്‍ശേഷി കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ കൂടുതല്‍ ആളുകള്‍ തൊഴില്‍രംഗത്തേയ്ക്ക് കടന്നുവരുന്നത്. നിലവില്‍ ഇന്ത്യയില്‍ 96 കോടി ജനങ്ങളാണ് തൊഴിലെടുക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ത്യയിലെ ജോലി ചെയ്യുന്നവര്‍ (25-64 വയസ്സ് പരിധിയിലുള്ളവര്‍) മൊത്തം ജനസംഖ്യയ്ക്ക് ആനുപാതികമായി ഉയരുകയാണ്.Read More →





