ഇറക്കുമതി തീരുവ ഉയർത്താനുള്ള കേന്ദ്ര നീക്കം തിരിച്ചടിയായി; പാം ഓയിൽ ഇറക്കുമതി റദ്ദാക്കി ഇന്ത്യൻ റിഫൈനറികൾ
മുംബൈ: ഇന്ത്യൻ റിഫൈനറികൾ(Indian Refinaries) പാം ഓയിൽ(Palm Oil) ഇറക്കുമതി റദ്ദാക്കി. ഇറക്കുമതി തീരുവ ഉയർത്താനുള്ള കേന്ദ്ര നീക്കത്തെത്തുടർന്നാണ് 1,00,000 ടണ്‍ പാം ഓയിൽ ഓർഡറുകളാണ് റദ്ദാക്കിയത്. ഒക്ടോബറിനും ഡിസംബറിനുമിടയിൽ ഡെലിവറി ചെയ്യുന്നതിനായി നൽകിയിരുന്ന ഓർഡറുകളായിരുന്നു ഇത്. മലേഷ്യൻ പാം ഓയിൽ ഫ്യൂച്ചറുകൾ രണ്ടു മാസത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചിരുന്നു. ഇതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യ ഇറക്കുമതി ഓർഡറുകൾ റദ്ദാക്കുകയായിരുന്നു. ഇന്ത്യRead More →





