ബീജിങ്: ചൈനയിൽ നിർമിച്ച ഇലക്ട്രിക് വാഹനങ്ങൾക്ക് ഭൂരിഭാഗം യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും തീരുവ ചുമത്തിയതിന് പിന്നാലെ, യൂറോപ്പിൽനിന്നുള്ള മദ്യത്തിന് (ബ്രാണ്ടി) 30 മുതൽ 39 ശതമാനം വരെ താൽക്കാലിക തീരുവ പ്രഖ്യാപിച്ച് ചൈനയുടെ തിരിച്ചടി. യൂറോപ്യൻ രാജ്യങ്ങൾ തീരുവ പ്രഖ്യാപിച്ച് നാലുദിവസം കഴിഞ്ഞപ്പോഴാണ് ചൈനീസ് സർക്കാറിന്റെ പകരംവീട്ടൽ. ഈ മാസം അവസാനത്തോടെ യൂറോപ്പിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 35 ശതമാനം തീരുവ പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂനിയൻ തീരുവ സംബന്ധിച്ച് പുനഃപരിശോധനക്ക്Read More →

റോഡുകളുടെ വീതി കൂട്ടരുതെന്ന് യുവാക്കള്‍ ആവശ്യപ്പെടുന്ന കാലം വരുമെന്ന് നഗര ഗതാഗത വിദഗ്ധന്‍

അരിയങ്ങാടിയില്‍ തണലുണ്ടാക്കി വാഹനങ്ങള്‍ നിരോധിച്ച് കാല്‍നടക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ കച്ചവടം കൂടുമെന്നും പാലക്കാട് ഐഐടി അസോ. പ്രൊഫ. ഡോ ബി കെ ഭവത്രാതന്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ച പാര്‍പ്പിടദിന പ്രഭാഷണത്തില്‍ തൃശൂര്‍: റോഡുകളുടെ വീതി കൂട്ടരുതെന്ന് യുവാക്കള്‍ ആവശ്യപ്പെടുന്ന കാലം വരുമെന്ന് നഗര ഗതാഗത വിദഗ്ധനും പാലക്കാട് ഐഐടി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബി കെ ഭവത്രാതന്‍. യുവാക്കളെ പങ്കെടുപ്പിക്കല്‍ (എന്‍ഗേജിംഗ് യൂത്ത്) എന്ന ആഗോള പാര്‍പ്പിടദിനത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തത്തില്‍Read More →

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുമായി IOS 18.1 ലോഞ്ചിങ് ഒക്ടോബര്‍ 28ന്

ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആപ്പിളിന്റെ ഏറ്റവും സവിശേഷ ഫീച്ചറുകളായ ആപ്പിള്‍ ഇന്റലിജന്‍സ് വരുന്നു. ഐഒഎസ് 18.1 അപ്‌ഡേറ്റുകള്‍ ഒക്ടോബര്‍ 28 ന് അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐഒഎസ് 18.1 ഒഎസ് അപ്‌ഡേറ്റിനൊപ്പമാണ് ആദ്യഘട്ട ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഐഫോണ്‍ ലഭ്യമാക്കുക. ഐഫോണില്‍ മാത്രമല്ല ഐപാഡുകളിലും മാക്കിലുമെല്ലാം സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചര്‍ എത്തും. ഒക്ടോബര്‍ പകുതിയോടെ 18.1 അപ്‌ഡേറ്റ് എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 28ന്Read More →

ഇന്ത്യയിലേക്കുള്ള കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ റഷ്യ

ന്യൂഡൽഹി: ഇന്ത്യയിലേക്ക് കല്‍ക്കരി കയറ്റുമതി വര്‍ധിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്. റഷ്യന്‍ കല്‍ക്കരി ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമായി ചൈന തുടരുന്നു. എന്നാല്‍ അടുത്ത ദശകത്തിന്റെ തുടക്കത്തോടെ ഇന്ത്യ അതിനെ മറികടക്കുമെന്ന് മോസ്‌കോ പറഞ്ഞു. കാരണം ബെയ്ജിംഗ് വൈദ്യുതി ഉല്‍പാദനത്തിനായി കല്‍ക്കരി ഉപയോഗം വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുകയാണ്. റെക്കോര്‍ഡ് വൈദ്യുതി ആവശ്യകത പരിഹരിക്കാന്‍ ഇന്ത്യ കല്‍ക്കരിയെ കൂടുതലായി ആശ്രയിക്കുന്നു. ഈ വര്‍ഷമാദ്യം കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം 2019Read More →

ഹീറോ മോട്ടോഴ്‌സ്‌ 900 കോടിയുടെ ഐപിഒ അപേക്ഷ പിന്‍വലിച്ചു

മുംബൈ: വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ ഹീറോ മോട്ടോഴ്‌സ്‌ 900 കോടി രൂപയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറി(ഐപിഒ)നുള്ള അപേക്ഷ പിന്‍വലിച്ചു. നേരത്തെ ഐപിഒ വഴി മൊത്തം 900 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കാന്‍ പങ്കജ്‌ മുഞ്‌ജാലിന്റെ ഹീറോ മോട്ടോഴ്‌സ്‌ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ(സെബി)യ്‌ക്ക്‌ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ്‌ പിന്‍വലിച്ചത്‌. 500 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 400 കോടി രൂപയുടെ ഓഫര്‍ ഫോര്‍Read More →