ആർടിജിഎസിലും എൻഇഎഫ്ടിയിലും ഇനി പണം വാങ്ങുന്നയാളുടെ പേരും തെളിയും

മുംബൈ: പണം അയക്കുമ്പോൾ മറ്റൊരാൾക്ക് മാറി അയച്ചാലുള്ള നൂലാമാല ചില്ലറയല്ലെന്ന് അത്തരം അമളികൾ പറ്റിയവർക്ക് അറിയാം. യുപിഐ, ഐഎംപിഎസ് എന്നിവ വഴി പണം അയക്കുമ്പോൾ നിലവിൽ, പണം നേടുന്നയാളുടെ പേര് ഉൾപ്പെടെ കാണാനാകും. ഇത് തട്ടിപ്പും തെറ്റായ പണമയക്കലും തടയാൻ സഹായകവുമാണ്. ഇതേ സൗകര്യം റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റത്തിലും (RTGS) നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിലും (NEFT) അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇടപാടുകാരിൽ നിന്ന് വൻതോതിൽ ആവശ്യംRead More →

മുംബൈ: ബുധനാഴ്ച രാത്രി അന്തരിച്ച വ്യവസായി രത്തൻ ടാറ്റയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽകർ. അന്ത്യാഞ്ജലി അർപ്പിക്കാൻ വ്യാഴാഴ്ച രാവിലെ മുംബൈയിലെ രത്തൻ ടാറ്റയുടെ വീട്ടിലെത്തിയ സചിൻ, മുമ്പ് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോ സഹിതമാണ് സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. ‘ജീവിതത്തിലും മരണത്തിലും രത്തൻ ടാറ്റ രാജ്യത്തെ ചലിപ്പിച്ചു. എനിക്ക് ​അദ്ദേഹത്തോടൊപ്പം സമയം ചെലവിടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലാത്തRead More →

ന്യൂഡൽഹി: ലക്ഷം കോടി ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ 100ശതകോടീശ്വരൻമാർ. ഒറ്റ വർഷം കൊണ്ടാണ് ഇവരുടെ സമ്പത്തിൽ വൻവർധനവുണ്ടായതെന്നാണ് ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇവരുടെ ആസ്തി 2019 ലുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം ഗൗതം അദാനിയാണ് ഇന്ത്യയിലെ അതിസമ്പന്നരിൽ രണ്ടാമൻ. അടുത്തിടെയാണ് മക്കൾക്കും അനന്തരവനും തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ താക്കോൽ സ്ഥാനം കൈമാറുന്നതായി അദാനി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ 100 ശതകോടീശ്വരൻമാരിൽ ഏറ്റവും സമ്പന്നൻRead More →

ഇന്ത്യയുടെ വിശ്വസ്ത വ്യവസായി ടാറ്റ സൺസ് ഇമെരിറ്റസ് ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ ∙ ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരനു യാത്രാമൊഴി. ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് അന്നുRead More →

മ്യൂച്വൽ ഫണ്ട് ബിസിനസിലേക്ക് ജിയോ ഫിനാൻഷ്യൽ സർവീസസ്

ബ്ലാക്ക്റോക്കിൻ്റെ കൂട്ടുപിടിച്ച് മ്യൂച്വൽ ഫണ്ട് ബിസിനസിലേക്ക് മുകേഷ് അംബാനി കടക്കുന്നു എന്ന വാർത്തകൾ പുറത്ത് വന്നതിനെ തുടർന്ന് ജിയോ ഫിനാൻഷ്യൽ ഓഹരികളിൽ മുന്നേറ്റം. ബ്ലാക്ക് റോക്കുമായുള്ള ജിയോ ഫിനാൻഷ്യൽ സർവീസസിൻ്റെ സംയുക്ത സംരംഭത്തിലൂടെയാണ് മ്യൂച്വൽ ഫണ്ട് വിപണിയിൽ പ്രവേശിക്കാനാണ് റിലയൻസ് പദ്ധതിയിടുന്നത്. ജിയോ ബ്ലാക്ക് റോക്ക് എന്ന സംയുക്ത സംരംഭമാണ് റിലയൻസിനുള്ളത്. ഇന്ത്യക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന നിക്ഷേപ ശീലങ്ങൾ പ്രയോജനപ്പെടുത്തി മ്യൂച്വൽ ഫണ്ട് ബിസിനസ് വിപുലീകരിക്കാനാണ് ശ്രമം. ജിയോ ബ്ലാക്ക് റോക്കിൽRead More →