വയനാട് തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട്; ഫിനാൻഷ്യൽ ബിഡ് തുറന്നു

തിരുവനന്തപുരം: വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ് ടെൻഡർ ചെയ്തിരിക്കുന്നത്. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത് വന്നു. വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവുംRead More →

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ടാറ്റ ബ്രാൻഡിന് കീഴിൽ വരുന്ന വിവിധ ഉൽപന്നങ്ങളുടെ ഉടമസ്ഥരായ ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയും കൈവശം വെച്ചിരിക്കുന്നത് ടാറ്റ ട്രസ്റ്റാണ്.കഴിഞ്ഞ ദിവസം രത്തൻ ടാറ്റ അന്തരിച്ചതോടെയാണ് ടാറ്റ ട്രസ്റ്റ് പിൻഗാമിയെ തേടിയത്. ഇന്ത്യൻ-ഐറിഷ് വ്യവസായിയായ നോയൽ ടാറ്റ ട്രെന്റ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻRead More →

ന്യൂഡൽഹി: എണ്ണവില ഉയർന്നതിന് പിന്നാലെ രൂപക്ക് റെക്കോഡ് തകർച്ച. വെള്ളിയാഴ്ച യു.എസ് ഡോളറിനെതിരെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപയെത്തി. എണ്ണവില ഉയരുന്നതിനൊപ്പം ഇന്ത്യയിലെ ഓഹരി വിപണിയിൽ നിന്നും പണം കൂട്ടത്തോടെ പുറത്തേക്ക് ഒഴുകുന്നതും രൂപയുടെ തകർച്ചക്കുള്ള കാരണമായി. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 83.99 ഡോളറിലേക്ക് ദുർബലമായി. സെപ്തംബർ 12ന് 83.98ലേക്കാണ് ദുർബലമായതായിരുന്നു ഈ അടുത്തുണ്ടായ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് രണ്ടാഴ്ച കൊണ്ട് രൂപ തിരികെ വരികയായിരുന്നു. എന്നാൽ,Read More →

സ്വർണാഭരണ മേഖലയിലെ നികുതി വരുമാനം: കൃത്യമായ കണക്കില്ലെന്ന് ജി.എസ്.ടി വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണാഭരണ മേഖലയിൽനിന്നുള്ള വാർഷിക വിറ്റുവരവിന്‍റെയും നികുതി വരുമാനത്തിന്‍റെയും കൃത്യമായ കണക്കില്ലെന്ന് ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പ്. 2021-22നുശേഷം സ്വർണവ്യാപാരികളുടെ സംഘടനാ പ്രതിനിധികൾ നിരവധി തവണ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും വാർഷിക വിറ്റുവരവ് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടിട്ടില്ല. വ്യാപാരമേഖലയിൽനിന്ന് ലഭിച്ച നികുതിയുടെയും വിറ്റുവരവിന്‍റെയും വിവരങ്ങൾ മേഖല തിരിച്ച് ലഭ്യമല്ലാത്തതിനാൽ സ്വർണവുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാനാവില്ലെന്നാണ് മറുപടി. 2021-’22ൽ വാർഷിക വിറ്റുവരവ് 1,01,668.96 കോടിയും നികുതി വരുമാനം 343.81 കോടിയുംRead More →

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട നി​കു​തി വി​ഹി​ത​ത്തി​ന്റെ ര​ണ്ടു ഗ​ഡു​ കൂ​ടി അ​നു​വ​ദി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. ഇ​തു​പ്ര​കാ​രം കേ​ര​ള​ത്തി​ന് 3,430 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മാ​യി ആ​കെ 1,78,173 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​റി​ലെ വി​ഹി​ത​ത്തി​ന് പു​റ​മെ ഒ​രു ഗ​ഡു​കൂ​ടി മു​ൻ​കൂ​റാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ത്സ​വ സീ​സ​ൺ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു മാ​സ​ത്തെ വി​ഹി​തം മു​ൻ​കൂ​റാ​യി ന​ൽ​കി​യ​തെ​ന്ന് തു​ക അ​നു​വ​ദി​ച്ച് പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ ധ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.Read More →