വാഷിങ്ടൺ: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വിമാന നിർമാണ കമ്പനിയായ ബോയിങ്. ഇതോടെ 777x ജെറ്റ് വിമാനം പുറത്തിറക്കുന്നത് ബോയിങ് വൈകിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പിരിച്ചുവിടൽ ഉണ്ടാവു​മെന്ന് അറിയിച്ചിട്ടുണ്ട്. ബോയിങ്ങിൽ തുടരുന്ന സമരവും വിമാനകമ്പനിക്ക് പ്രതിസന്ധിയാവുന്നുണ്ടെന്ന് സി.ഇ.ഒ സമ്മതിച്ചിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന് വ്യക്തമാക്കിയ സി.ഇ.ഒ 737 മാക്സ്, 767, 777 വിമാനങ്ങളുടെ വിതരണം കമ്പനി വൈകിപ്പിക്കുമെന്നും അറിയിച്ചു. പുതിയRead More →

ഇന്ത്യൻ രൂ​പ റെ​ക്കോ​ഡ് ഇടിവിൽ; ഡോളറിന് 84.09 രൂപ, ദിർഹത്തിന് 22.87

മും​ബൈ: ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം റെ​ക്കോ​ഡ് താ​ഴ്ച​യി​ൽ. വെ​ള്ളി​യാ​ഴ്ച 11 പൈ​സ കു​റ​ഞ്ഞ് 84.09 രൂ​പ​യി​ലെ​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തും ഓ​ഹ​രി വി​പ​ണി​യി​ൽ​നി​ന്ന് വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തു​മാ​ണ് രൂ​പ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.Read More →

കോർപ​റേറ്റ് കമ്പനികളിലെ അമിതജോലി ഭാരവും ജീവനക്കാരുടെ മാനസിക സമ്മർദവും ചർച്ചയായി​ മാറിക്കഴിഞ്ഞു. അതിനിടെയാണ് ജീവനക്കാർക്ക് റിഫ്രഷ് ചെയ്യാനും സ്വയം റീചാർജ് ചെയ്യാനുമായി ഇ-കൊമേഴ്സ് കമ്പനിയായ മീശോ ഒമ്പത് ദിവസത്തെ അവധി നൽകിയിരിക്കുന്നത്. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ കമ്പനിയിൽ നിന്ന് ആരും ജീവനക്കാരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ല. വിൽപന രംഗത്ത് ഈ വർഷം മികച്ച പ്രകടനം കാഴ്ച വെച്ചതിനു പിന്നാലെയാണ് ജീവനക്കാർക്ക് പ്രത്യേകRead More →

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് തടയാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുമായി നിയമം നേരത്തേ പാസാക്കിയതാണെങ്കിലും, ചിലര്‍ കോടതിയിലെത്തി നടപടിക്ക് സ്റ്റേ വാങ്ങുകയായിരുന്നു. നിയമസഭയില്‍ ഇന്ന് കേരള ക്ലിനിക്കല്‍ സ്ഥാപനഭേദഗതി ബില്ലിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് മന്ത്രി ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം. ചിലRead More →

സെപ്‌റ്റംബറില്‍ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം 10% കുറഞ്ഞു

മുംബൈ: ലാര്‍ജ്‌ ക്യാപ്‌ ഫണ്ടുകള്‍ക്ക്‌ നിക്ഷേപകര്‍ക്കിടയിലുള്ള ഡിമാന്റ്‌ കുറഞ്ഞതിനെ തുടര്‍ന്ന്‌ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം സെപ്‌റ്റംബറില്‍ 10 ശതമാനം കുറഞ്ഞ്‌ 34,419 കോടി രൂപയായി. അതേ സമയം ഓപ്പണ്‍-എന്‍ഡഡ്‌ ഇക്വിറ്റി ഫണ്ടുകളിലെ അറ്റനിക്ഷേപം തുടര്‍ച്ചയായി 43-ാമത്തെ മാസവും തുടരുകയാണ്‌. കഴിഞ്ഞമാസം ഓഹരി വിപണികള്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചെങ്കിലും ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ ഇടിവുണ്ടായി. സെന്‍സെക്‌സും നിഫ്‌റ്റിയും യഥാക്രമം 2.4 ശതമാനവും 2.3 ശതമാനവുമാണ്‌ സെപ്‌റ്റംബറില്‍ ഉയര്‍ന്നത്‌. കഴിഞ്ഞ വര്‍ഷംRead More →