സ്വർണ ഇറക്കുമതി കൂടി; രാജ്യത്തിന്റെ വ്യാപാര കമ്മിയിൽ വർധന
ന്യൂഡൽഹി: ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ 21.78 ശതമാനം വർധന. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 2700 കോടി ഡോളറിന്റെ (2,27,018 കോടി രൂപയുടെ) സ്വർണമാണ് രാജ്യം ഇറക്കുമതി ചെയ്തത്. ആഭ്യന്തര വിപണിയിൽ ശക്തമായ ഡിമാൻഡാണ് സ്വർണത്തിനുള്ളത്. സ്വർണ ഇറക്കുമതി കൂടിയതോടെ രാജ്യത്തിന്റെ വ്യാപാരകമ്മി ആറു മാസത്തിൽ 13,744 കോടി ഡോളറായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11924 കോടി ഡോളറായിരുന്നു. കയറ്റുമതിയേക്കാൾ ഇറക്കുമതി കൂടുന്ന അവസ്ഥയാണ് വ്യാപാര കമ്മി. കഴിഞ്ഞ സാമ്പത്തികRead More →



