ജർമനിയിൽ ഫോക്സ്‌വാഗൺ പ്ലാന്‍റുകൾ പൂട്ടി; ആയിരങ്ങൾക്ക് തൊഴിൽ നഷ്ടം

ബ​ർ​ലി​ൻ: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ​നി​ർ​മാ​താ​ക്ക​ളാ​യ ഫോക്‌സ്‌വാഗൺ ജ​ർ​മ​നി​യി​ലെ ത​ങ്ങ​ളു​ടെ മൂ​ന്ന് പ്ലാ​ന്‍റു​ക​ൾ പൂ​ട്ടി. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ഷ്‌​ട​പ്പെ​ട്ടു. ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന്‍റെ​യും ബി​സി​ന​സി​ൽ സ​മ​ഗ്ര​മാ​യ അ​ഴി​ച്ചു​പ​ണി ന​ട​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണു പ്ലാ​ന്‍റു​ക​ൾ പൂ​ട്ടി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യൂ​റോ​പ്പി​ലെ കൂ​ടു​ത​ൽ പ്ലാ​ന്‍റു​ക​ൾ പൂ​ട്ടാ​ൻ നീ​ക്ക​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ജീ​വ​ന​ക്കാ​രു​ടെ ശമ്പളം വെ​ട്ടി​ക്കു​റ​യ്ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജ​ർ​മ​നി​യി​ലെ വൻകിട ഗ്രൂപ്പ് ആയ ഫോക്സ്‌​വാ​ഗ​ണി​ന്‍റെ പ്രതിസന്ധി രാ​ജ്യ​ത്തി​ന്‍റെ സമ്പദ്‌​രം​ഗ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മൂ​ന്നു ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ്Read More →

അദാനി പവറിന്റെ ലാഭത്തിൽ കുത്തനെ ഇടിവ്

അഹമ്മദാബാദ്: അദാനി ഗ്രൂപ്പിന് കീഴിലെ പ്രധാന കമ്പനികളിലൊന്നായ അദാനി പവറിൻ്റെ അറ്റാദായത്തിൽ വൻ ഇടിവ്. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫല റിപ്പോ‍ർട്ട് അനുസരിച്ച് അറ്റാദായം 50 ശതമാനം കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ 6,594.17 കോടി രൂപയായിരുന്ന അറ്റാദായം 3,298 കോടി രൂപയായാണ് കുറഞ്ഞത്. അതേസമയം കമ്പനിയുടെ പ്രവർത്തന വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 12,991 കോടി രൂപയിൽ നിന്ന് മൂന്ന് ശതമാനം വർധിച്ച് 13,339 കോടി രൂപയിലെത്തി.Read More →

സ്വർണ വിലയിൽ സർവകാല റെക്കോർഡ്; പവൻവില 59,000 രൂപ തൊട്ടു

കൊച്ചി: സംസ്ഥാനത്തെ സ്വർണ വില സർവകാല റെക്കോർഡിൽ. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻവില 59,000 രൂപ തൊട്ടു. ഇന്ന് ഒറ്റയടിക്ക് 480 രൂപ ഉയർന്ന വില പവന്  59,000 രൂപയായി. ഒരു ഗ്രാമിന് 60 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,375/ഗ്രാം എന്ന വില നിലവാരത്തിലെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 50 രൂപ മുന്നേറി 6,075 രൂപയിലെത്തി. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന വെള്ളിയുടെ വിലയും ഉയർന്നു. ഇന്ന് ഗ്രാമിന് ഒരുRead More →

സ്വിഗ്ഗി ഐപിഒ നവംബർ 6 മുതൽ

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ പ്രാരംഭ വിൽപന നവംബർ 6 മുതൽ 8 വരെ. 11,300 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐപിഒയിൽ ഓഹരിയൊന്നിന് 371–390 റേഞ്ചിലാണ് ഇഷ്യുവില. 4500 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലുള്ളത്. 6800 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെ സമാഹരിക്കും. 2014ൽ ആരംഭിച്ച സ്വിഗ്ഗി ഇപ്പോൾ രാജ്യത്താകെ 2 ലക്ഷത്തിലധികം റസ്റ്റോറന്റുകളുമായി സഹകരിക്കുന്നുണ്ട്. സ്വിഗ്ഗിയുടെ എതിരാളികളായ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം  സൊമാറ്റൊയുടെ ഐപിഒRead More →

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസിന്റെ ലാഭം 664 ശതമാനം ഉയർന്നു. സെപ്തംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലാണ് ലാഭം ഉയർന്നത്. 1,742 കോടിയായാണ് ലാഭം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയത്ത് 228 കോടിയായിരുന്നു കമ്പനിയുടെ ലാഭം. കമ്പനിയുടെ ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനം 22,608 കോടിയാണ്. 16 ശതമാനം വർധനയാണ് വരുമാനത്തിൽ ഉണ്ടായത്. 19,546 കോടിയായാണ് വരുമാനം ഉയർന്നത്. നോൺ കൺവെർട്ടബിൾ ഡിബഞ്ചേഴ്സിലൂടെ 2,000 കോടി സ്വരുപീക്കാനുംRead More →