സംസ്ഥാനത്ത് സ്വർണവില പവന് 640 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ(Gold Price) കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ വില 7225 രൂപയിലെത്തി. പവന് 640 രൂപ കൂടി 57,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ വില 7145 രൂപയിലെത്തിയിരുന്നു. പവന് 240 രൂപയും കൂടി. പവന് 57160 രൂപയിലാണ് വ്യാപാരം നടന്നത്. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം.Read More →

