‘അയൽവാസിയാണെന്ന് വെളിപ്പെടുത്തിയതും മുഖഭാവം മാറി, വാർഡിലേക്ക് മാറ്റിയതിൽപിന്നെ കുറുപ്പ് കടന്നുകളഞ്ഞു’; വീണ്ടും മൊഴി നൽകി നഴ്സ് രത്നമ്മ

തിരുവനന്തപുരം: ചാക്കോ വധവുമായി ബന്ധപ്പെട്ട് സുകുമാരക്കുറുപ്പിനെ പറ്റി വീണ്ടും മൊഴി നൽകി നഴ്സ് രത്നമ്മ. 1998ൽ ജാർഖണ്ഡിലെ ബൊക്കാറോ ആശുപത്രിയിൽ ജോലി ചെയ്യവേ താന്‍ കണ്ടത് കുറുപ്പിനെ തന്നെയാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷവും ഓര്‍മയിലുണ്ടെന്നും നഴ്‌സ് രത്‌നമ്മ പറഞ്ഞു. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്‌പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കേസ് ഫയൽ വീണ്ടും തുറന്നതോടെയാണ് രത്നമ്മയുടെ വെളിപ്പെടുത്തിയത്. ഉറപ്പിച്ച് പറഞ്ഞതോടെ നിർണായകമായ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നെഞ്ചുവേദനയെRead More →

‘അന്വേഷണം ഒരുമാസത്തിനകം തീർക്കണം’ -മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ ഹൈകോടതിയുടെ മുന്നറിയിപ്പ്

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ​ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഉടൻ പൂർത്തിയാക്കാൻ ഹൈകോടതിയുടെ കർശന മുന്നറിയിപ്പ്. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച കോടതി, ഇതാണ് അന്വേഷണസംഘത്തിന് നൽകുന്ന അവസാന അവസരമെന്ന് വ്യക്തമാക്കി. കേസിൽ വെള്ളാപ്പള്ളിയെ പ്രതിയാക്കി ഒരു കേസിൽ മാത്രമാണ് അന്വേഷണം പൂർത്തിയാക്കിയത്. അതേസമയം, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽRead More →

കനത്ത മഴ ; കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്:  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം  ജില്ലകളിൽ വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ ഉത്തരവിട്ടു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള ജില്ലയിലെ പ്രഫഷനൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും, വരുംദിവസങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലുമാണ് മുൻകരുതൽ നടപടിയായി അവധിRead More →

കള്ളാടി മണ്ണിടിച്ചിൽ; ദുരന്തമുഖവും ദുരിതാശ്വാസ കേന്ദ്രവും സന്ദർശിച്ച് മുഖ്യമന്ത്രി

കള്ളാടി: കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സ്ഥലവും ദുരിതാശ്വാസ കേന്ദ്രവും മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിച്ചു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പാലത്തിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. അഞ്ചു പേർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് ഇവിടെ. അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി ദുരന്തമുഖം സന്ദർശിച്ചത്. മന്ത്രിമാരായ ടി.സിദ്ദിഖും എ.പി അനിൽകുമാറും ഏകോപനങ്ങൾക്കായി സ്ഥലത്ത് തന്നെ തുടരുകയാണ്. ദുരിതാശ്വാസ കേന്ദ്രവും മുഖ്യമന്ത്രി സന്ദർശിച്ചു. മീനാക്ഷി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുൾപ്പെടെ 110ഓളം പേരാണ് ക്യാമ്പിലുള്ളത്. ഇന്ന്Read More →

യുഎസ് കമ്പനി ഓർഗാനൺ ഏറ്റെടുക്കാൻ സൺ ഫാർമ; ഡീൽ 11.75 ബില്യൺ ഡോളറിന്റേത്

സമീപകാലത്ത് കോർപ്പറേറ്റ് ഇന്ത്യ കണ്ട ഏറ്റവും വലിയ ആഗോള ഏറ്റെടുക്കലുകളിൽ ഒന്ന് പൂർത്തിയാക്കാനുള്ള നടപടികളുമായി ഇന്ത്യൻ ഫാർമ ഭീമൻ സൺ ഫാർമ. അമേരിക്ക ആസ്ഥാനമായ ഓർഗാനൺ & കോ കമ്പനിയെയാണ് സൺ ഫാർമ 11.75 ബില്യൺ ഡോളറിന് ഏറ്റെടുക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമെ മറ്റ് 10 ആഗോള ബാങ്കുകൾ കൂടി ചേർന്നാണ് ഏറ്റെടുക്കലിന് ധനസഹായം നൽകുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഏറ്റെടുക്കൽ സംബന്ധിച്ച് സൺ ഫാർമRead More →