കൊച്ചിയിൽ സാന്നിധ്യം ശക്തമാക്കി സ്‌പേസ് വൺ

മൂന്ന് പുതിയ സെന്ററുകൾ കൂടി ആരംഭിക്കുന്നു കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്ഡ് ഓഫീസ് സ്പേസ് ദാതാക്കളായ സ്‌പേസ് വൺ (SpazeOne) കൊച്ചിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. 2026-ലെ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് പുതിയ സെന്ററുകൾ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ കൊച്ചിയിൽ മാത്രം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 1,700 സീറ്റുകൾ അധികമായി ലഭ്യമാകും. നഗരത്തിലെ പ്രധാന ബിസിനസ് ഇടങ്ങളായ എം.ജി. റോഡ്, കാക്കനാട്Read More →

ബിരിയാണി കടകൾ ബില്ലിങ്ങിൽ കൃത്രിമം കാട്ടി വെട്ടിച്ചത് 70,000 കോടി, എഐ പിടിച്ചു

ഹൈദരാബാദ്: നിർമിത ബുദ്ധി, അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എഐ) ഇന്ന് പലമേഖലകളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ കോടികളുടെ നികുതി വെട്ടിപ്പ് എഐ കണ്ടെത്തിയതിന്റെ വാർത്തകളാണ് ഹൈദരാബാദിൽ നിന്ന് പുറത്തുവരുന്നത്. ഹൈദരാബാദിലെ പ്രമുഖ ബിരിയാണി റെസ്റ്റോറന്റ് ശൃംഖലകളിൽ നിന്ന് ഇത്തരത്തിൽ 70,000 കോടിരൂപയുടെ നികുതി വെട്ടിപ്പാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. എഐ, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് രാജ്യത്തെ ഒരു ലക്ഷത്തിലധികംRead More →

കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ച് പി.കെ.ശശി

പാലക്കാട്: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ച് പി.കെ.ശശി. ശശിയെ പദവിയിൽ നിന്ന് മാറ്റണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശിയുടെ രാജി. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി ശശി നാളെ മാധ്യമപ്രവർത്തകരെ കാണുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണ് ശശിയുടേത് എന്നാണ് സൂചന. പി കെ ശശി കോണ്‍ഗ്രസിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നിരുന്നു. കോൺഗ്രസ് സ്വതന്ത്രസ്ഥാനാർഥിയായി പാലക്കാട്ടിലെ ഏതെങ്കിലും നിയമസഭ  മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും  റിപ്പോർട്ടുകളുണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയിലെ സി.പി.എംRead More →

‘കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്?’; അയ്യപ്പഭക്തരെ ഇറക്കിവിട്ടതിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി ഗണേഷ് കുമാർ

മലപ്പുറം: ശബരിമല ദർശനം കഴിഞ്ഞെത്തിയ അയ്യപ്പഭക്തരെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഇറക്കാതെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആരെയും വഴിയിൽ ഇറക്കിവിടരുതെന്ന് സി.എം.ഡി ഉത്തരവ് നിലവിലുണ്ടെന്നും യാത്രക്കാരെ രാത്രിയിൽ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്. പണമില്ലെങ്കിൽ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അയ്യപ്പഭക്തരെ ഇറക്കിവിട്ട സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെRead More →

പ്രതിയുടെ പല്ലുവേദന പൊലീസിന് തലവേദനയായി; ആശുപത്രിയിൽ പരിശോധനക്കിടെ പ്രതി ഓടി, നിമിഷങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടി

കോഴിക്കോട്: ലഹരിമരുന്ന് കേസിൽ റിമാൻഡിലായ പ്രതി ചികിത്സക്കിടെ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ മിനിറ്റുകൾക്കുള്ളിൽ പ്രതിയെ നഗരത്തിൽ നിന്ന് പിടികൂടി. ബുധനാഴ്ച രാവിലെ കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവം. ലഹരിമരുന്ന് കേസിൽ പിടികൂടി കോടതി റിമാൻഡ് ചെയ്ത കല്ലായി കെടി ഹൗസിൽ ഷഹരീഷാണ്(30) പൊലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. പല്ലുവേദനയും തലവേദനയും പറഞ്ഞതോടെ പ്രതിയെ ജയിലിൽ നിന്ന് സിറ്റി ഡി.എച്ച്.ക്യൂ പൊലീസ് സുരക്ഷയിൽ ബീച്ച്Read More →