മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്ര?

മുംബൈ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ബിസിനസുകാരിൽ ഒരാളാണ് മുകേഷ് അംബാനി. ടെലികോം, എണ്ണ, റീട്ടെയിൽ, ടെക്സ്റ്റൈൽസ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ തലവനാണ് അദ്ദേഹം. 2024ലെ കണക്കനുസരിച്ച്, ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ പതിനൊന്നാമത്തെ ധനികനുമാണ് മുകേഷ് അംബാനി. 122 ബില്യൺ ഡോളറാണ് നിലവിൽ അംബാനിയുടെ ആസ്തി. അംബാനിയുടെ ശമ്പളം അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലുള്ള അംബാനിയുടെ ശമ്പളം അദ്ദേഹത്തിന്റെ ആസ്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. 2008Read More →

ഏപ്രിൽ 19 ലോക കരൾ ദിനം ; രോഗ ലക്ഷണങ്ങളും ,ചികിത്സയും

Dr. Biju Chandran ഏപ്രിൽ 19 ലോക കരൾ ദിനം. എല്ലാവർഷവും കരൾ ദിനത്തോടനുബന്ധിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും ഓരോ വർഷവും കരൾ രോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മലയാളികളുടെ ജീവിതശൈലി തന്നെയാണ് ഇക്കാര്യത്തിൽ പ്രധാന വില്ലൻ. പ്രമേഹം, ബിപി, കൊളസ്ട്രോൾ എന്നിങ്ങനെ നിരവധി രോഗങ്ങളുടെ കൂട്ടത്തിൽ കരൾ നാശത്തിന് കാരണമാകുന്ന ഫാറ്റിലിവറും സ്ഥാനം പിടിച്ചിരിക്കുന്നു. 10 വർഷത്തിനുള്ളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണത്തേക്കാൾ കരൾ രോഗബാധിതർRead More →

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ന്യൂഡല്‍ഹി: 2000 രൂപയ്ക്ക് മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നതായുള്ള വാർത്ത തള്ളി ധനമന്ത്രാലയം. വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നിലവില്‍ സർക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 2024-ലെ എസിഐ വേള്‍ഡ്വൈഡ് റിപ്പോർട്ട് അനുസരിച്ച്‌, 2023 ല്‍ ആഗോള റിയല്‍Read More →

എഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍

സന്തുലിതവും നീതിയുക്തവുമായ സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎ) വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ഇന്ത്യ വികസിപ്പിക്കുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. യൂറോപ്യന്‍ യൂണിയന്‍ (ഇയു), ഒമാന്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളുമായും പ്രദേശങ്ങളുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരുന്ന സാഹചര്യത്തില്‍ ഈ പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഈ വര്‍ഷം അവസാനത്തോടെ (സെപ്റ്റംബര്‍-ഒക്ടോബര്‍) കരാറിന്റെRead More →

യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍

ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് വ്യവസായ ഭീമന്‍മാര്‍. ലക്ഷ്യം ഇന്ത്യന്‍ വിപണി. നീക്കത്തിന് കാരണമായത് യുഎസിന്റെ താരിഫ് തിരിച്ചടി. പ്രമുഖ ചൈനീസ് കമ്പനികളായ ഹെയര്‍, ഷാങ്ഹായ് ഹൈലി ഗ്രൂപ്പ് എന്നിവരാണ് നേരിട്ടുള്ള വിദേശ നിക്ഷേപ നിബന്ധനകളിലൂടെ ഇന്ത്യന്‍ വിപണിയിലേക്ക് എത്താന്‍ ശ്രമം നടത്തുന്നത്. സംയുക്ത സംരംഭങ്ങളായും കമ്പനികളുടെ ന്യൂനപക്ഷ ഓഹരികള്‍ വാങ്ങുന്നത് വഴിയും വിപണിയിലെത്താനാണ് നീക്കം. ഷാങ്ഹായ് ഹൈലി, വോള്‍ട്ടാസുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.Read More →