പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റം
ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയും ആഗോള വാണിജ്യ, വ്യവസായ ഭൂപടത്തിലെ നിർണായകശക്തിയുമായ ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2025ന്റെ ആദ്യ ത്രൈമാസമായ ജനുവരി-മാർച്ചിൽ 5.4 ശതമാനം വളർന്നു. 5.1 ശതമാനം വരെ വളർച്ചയാണ് റോയിട്ടേഴ്സ് ഉൾപ്പെടെ പ്രവചിച്ചിരുന്നത്. മുങ്ങുന്ന സമ്പദ്‍വ്യവസ്ഥയ്ക്ക് പുതിയ കുതിപ്പേകാനായി ചൈനീസ് ഭരണകൂടവും കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും നടപ്പാക്കിയ ഉത്തേജക പദ്ധതികളാണ് ജിഡിപിക്ക് കരുത്തായതെന്നാണ് വിലയിരുത്തൽ. മാർച്ചിൽ റീട്ടെയ്ൽ വിൽപന 5.9 ശതമാനംRead More →





