ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം ഇക്കഴിഞ്ഞമാസം 6 വർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞിട്ടും കേരളത്തിൽ കടകവിരുദ്ധമായി കൂടി. ദേശീയതലത്തിൽ‌ നിത്യോപയോഗ വസ്തുക്കളുടെ ചില്ലറ വിലക്കയറ്റത്തോത് മേയിൽ 2.82 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. ഏപ്രിലിലെ 3.16 ശതമാനത്തിൽ നിന്നാണ് പണപ്പെരുപ്പം കൂടുതൽ താഴേക്കുപോയത്. എന്നാൽ, കേരളത്തിലാകട്ടെ ഏപ്രിലിലെ 5.94 ശതമാനത്തിൽ നിന്ന് വിലക്കയറ്റത്തോത് മേയില്‍ 6.46 ശതമാനത്തിലേക്ക് കൂടി. എന്നുമാത്രമല്ല, വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന ‘ഒന്നാംറാങ്ക്’ തുടർച്ചയായ 5-ാം മാസവും നിലനിർത്തുകയും ചെയ്തു. രാജ്യത്ത്Read More →

കൊച്ചി: വിയറ്റ്നാമില്‍നിന്നുള്ള വൈദ്യുത കാർ ബ്രാൻഡായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂമുകളിലൊന്ന് കൊച്ചിയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തുറക്കും. ഇന്ത്യയില്‍ ഏഴു ഷോറൂമുകളുമായാണ് വിൻഫാസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ഇതില്‍ ഒന്നാണ് കളമശ്ശേരിയില്‍ ബിഎംഡബ്ല്യുവിന്റെ ഷോറൂമിന് എതിർവശത്തായി സജ്ജമാകുന്നത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ വൻ നഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയിലും ഷോറൂം ആരംഭിക്കുന്നത്. ഹോണ്ട ടൂവീലർ മുതല്‍ പോർഷെ വരെ രണ്ട് ഡസനടുത്ത് വാഹനങ്ങളുടെ ഡീലർഷിപ്പുള്ള കേരളത്തിലെ ഇവിഎം ഗ്രൂപ്പാണ് വിൻഫാസ്റ്റിന്റെയും ഡീലർഷിപ്പ്Read More →

മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് മലേഷ്യയിലെ തങ്ങളുടെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2016ല്‍ മലേഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് ആറ് സ്റ്റോറുകളാണുണ്ടായിരുന്നത്. ഇവയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. റീട്ടെയ്ല്‍ വിഭാഗം അടച്ചു പൂട്ടിയെങ്കിലും ഹോള്‍സെയില്‍ വിഭാഗം പ്രവര്‍ത്തനം തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ലുലുഗ്രൂപ്പിനെ ഉദ്ധരിച്ച് മലേഷ്യയിലെ പ്രമുഖ ബിസിനസ് മാധ്യമമായ ദ എഡ്ജ് മലേഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം തുടക്കം മുതല്‍ വലിയ തോതില്‍Read More →

മുംബൈ: ഇനി ബാങ്കില്‍ അക്കൗണ്ട് തുറക്കാനും കെവൈസി വിവരങ്ങള്‍ പുതുക്കാനും വളരെ എളുപ്പം! റിസര്‍വ് ബാങ്ക്, കെവൈസി നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. പുതിയ മാറ്റങ്ങള്‍ പ്രകാരം, നേരിട്ടും, വീഡിയോ വഴിയും, ഒടിപി ഉപയോഗിച്ചുമെല്ലാം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബാങ്കിംഗ് സേവനങ്ങളില്‍ ചേരാനാകും. സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് ആദ്യമായി ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കും ഇത് വലിയ സഹായമാകും. എന്താണ് പുതിയ മാറ്റങ്ങള്‍?നേരിട്ടുള്ള കെവൈസിആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് നേരിട്ട് ബാങ്കില്‍Read More →

അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വിമാന നിര്‍മ്മാതാക്കളായ ബോയിംഗിന്റെ ഓഹരികളില്‍ കനത്ത ഇടിവ്. യുഎസ് പ്രീമാര്‍ക്കറ്റ് വ്യാപാരത്തില്‍ 8 ശതമാനം ഇടിവ് ആണ് ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്. അത്യാധുനിക യാത്രാവിമാനങ്ങളില്‍ ഒന്നായ ബോയിംഗ് 787-8 ഡ്രീംലൈനറാണ് അപകടത്തില്‍പ്പെട്ട വിമാനമെന്ന് വ്യോമയാന ട്രാക്കിംഗ് സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍24 അറിയിച്ചു. അപകടകാരണം എന്താണെന്ന് വ്യക്തമല്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ബോയിംഗ് പ്രസ്താവനയിലൂടെRead More →