Author: BizNews

  • ഇന്ധനക്ഷാമം: ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ
    , ,

    ഇന്ധനക്ഷാമം: ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

    ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ ആവശ്യത്തിന് മതിയായ സ്റ്റോക്ക് ഉണ്ടെന്നും ഒരിടത്തും ഇന്ധനക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ റിഫൈനറികളും പൂര്‍ണ്ണ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പെട്രോള്‍ പമ്പുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG), സി.എന്‍.ജി വിതരണം 100 ശതമാനവും തടസമില്ലാതെ തുടരുന്നുണ്ടെന്നും അവര്‍…

    Continue Reading

  • പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾ
    , ,

    പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾ

    ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും വ്യോമാതിർത്തി അടച്ചിടലും മൂലം ഇന്ത്യയിൽ റദ്ദായത് 5,552വിമാനങ്ങൾ. ഇതുവരെ 4,335 വിമാനങ്ങളാണ് ഇന്ത്യൻ കമ്പനികൾ റദ്ദാക്കിയത്. വിദേശ വിമാന കമ്പനികൾ 1,187 വിമാനങ്ങളാണ് റദ്ദാക്കിയത്. കേന്ദ്ര വ്യോമയാന മന്ത്രി കെ രാമമോഹൻ നായിഡു രാജ്യസഭയിൽ വെളിപ്പെടുത്തിയതാണ് കണക്കുകൾ. യു എസ് ഇസ്രായേൽ, ഇറാൻ എന്നിവ ഉൾപ്പെടുന്ന സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യൻ മേഖലയിലെ പ്രധാന വ്യോമാതിർത്തികൾ അടച്ചിടുകയോ അപകടകരമാകുകയോ ചെയ്തിരിക്കയാണ്. പ്രതിസന്ധി ഘട്ടത്തിലും ഏകദേശം 2,19,780പേർക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലഭിച്ച…

    Continue Reading

  • രാജ്യത്തെ വാട്ടർ മെട്രോകൾക്കായി പഠനറിപ്പോർട്ട് നൽകി കെഎംആർഎൽ
    , ,

    രാജ്യത്തെ വാട്ടർ മെട്രോകൾക്കായി പഠനറിപ്പോർട്ട് നൽകി കെഎംആർഎൽ

    കൊച്ചി: രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർമെട്രോ നടപ്പാക്കാനുള്ള സമഗ്ര സാധ്യതാപഠന റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തയ്യാറാക്കി. കഴിഞ്ഞ നവംബറിലാണ് കേന്ദ്രസർക്കാർ മറ്റുനഗരങ്ങളിൽ ഇതു നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയത്. നഗരങ്ങളും ജലമേഖലകളും സന്ദർശിച്ച് നടത്തിയ വിശദമായ പഠന റിപ്പോർട്ട് ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കെ.എം.ആർ.എൽ. സമർപ്പിച്ചു. പരിസ്ഥിതിസൗഹൃദവും ആധുനിക സൗകര്യങ്ങളുമുള്ള ജലഗതാഗത സംവിധാനമായി ലോകത്തിന്റെ ശ്രദ്ധ നേടിയ കൊച്ചി വാട്ടർമെട്രോ, നഗരഗതാഗത ചരിത്രത്തിൽ പുതിയ മാതൃക സൃഷ്ടിച്ചതോടെയാണ് കേന്ദ്രസർക്കാർ രാജ്യവ്യാപകമായ…

    Continue Reading

  • പശ്ചിമേഷ്യൻ സംഘർഷം: ഏഷ്യയിലും ഓഷ്യാനിയയിലും എണ്ണ ശേഖരം വിതരണം ചെയ്യും
    , ,

    പശ്ചിമേഷ്യൻ സംഘർഷം: ഏഷ്യയിലും ഓഷ്യാനിയയിലും എണ്ണ ശേഖരം വിതരണം ചെയ്യും

    പാരിസ്: പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ എണ്ണയുടെ പ്രതിസന്ധി കുറക്കാൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും എണ്ണ ശേഖരം ഉടനടി വിതരണം ചെയ്യുമെന്ന് അന്തരാഷ്‌ട്ര ഊർജ്ജ ഏജൻസി (ഐഇഎ). അമേരിക്കയിലെയും യൂറോപ്പിലെയും വിതരണം മാർച്ച് അവസാനത്തോടെ അരംഭിക്കുമെന്നും ഐഇഎ വ്യക്തമാക്കി. “അംഗരാജ്യങ്ങൾ അവരുടെ വ്യക്തിഗത നിർവ്വഹണ പദ്ധതികൾ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഏഷ്യാ ഓഷ്യാനിയയിലെ സ്‌റ്റോക്കുകൾ ഉടനടി ലഭ്യമാക്കും. അമേരിക്കയിലെയും യൂറോപ്പിലേയും അംഗരാജ്യങ്ങളിൽ നിന്നുള്ള സ്‌റ്റോക്കുകൾ മാർച്ച് അവസാനം മുതൽ ലഭ്യമാകും”, ഐഇഎ മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിപണിയുടെ…

    Continue Reading

  • ഇൻഡിഗോയ്ക്കും എയർ ഇന്ത്യക്കും ശേഷം ആകാശയും ഇന്ധന സർചാർജ് ഈടാക്കുന്നു
    , ,

    ഇൻഡിഗോയ്ക്കും എയർ ഇന്ത്യക്കും ശേഷം ആകാശയും ഇന്ധന സർചാർജ് ഈടാക്കുന്നു

    ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി വ്യോമയാന ഇന്ധനങ്ങളുടെ വില കുത്തനെ കൂട്ടിയ പശ്ചാത്തലത്തിൽ ഇൻഡിഗോക്കും എയർ ഇന്ത്യക്കും പിന്നാലെ ആകാശ എയറും യാത്രക്കാരിൽനിന്ന് ഇന്ധന സർചാർജ് ഈടാക്കുന്നു. ആഭ്യന്തര, അന്താരാഷ്‌ട്ര ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് 199 രൂപ മുതൽ 1300 രൂപ വരെ അധിക ചാർജുകൾ ഈടാക്കുമെന്ന് ആകാശ എയർ പ്രഖ്യാപിച്ചു. മധ്യപൂർവേഷ്യയിലെ ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ എയർലൈനിന്‍റെ പ്രവർത്തന ചെലവുകളിൽ പ്രധാന ഘടകമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്‍റെ (എടിഎഫ്) വില വർധിപ്പിക്കുന്നതിനു കാരണമായെന്നാണ് തീരുമാനത്തെ ന്യായീകരിച്ചു ആകാശ എയർ ചൂണ്ടിക്കാട്ടുന്നത്.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports