6000 കോടി രൂപയുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യുവിന് ഫെഡറല്‍ ബാങ്ക്

കൊച്ചി: പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റ് വഴി ഫെഡറല്‍ ബാങ്ക് 6000 കോടി രൂപ സമാഹരിക്കും. ഇക്വിറ്റി മൂലധനത്തിന്റെ 9.9 ശതമാനമാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് നല്‍കുക. 210-215 വരെയാകും ഇഷ്യുവില. മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി കെവിഎസ് മണിയന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ഇക്വിറ്റി ഫണ്ട് സമാഹരണമാണിത്. യുഎസ് ആസ്ഥാനമായ ബ്ലാക്ക്സ്റ്റോണായിരിക്കും പ്രധാന നിക്ഷേപകരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.10 ശതമാനം ഉടമസ്ഥാവകാശത്തിന് അധികം അംഗീകാരം ആവശ്യമായതിനാലാണ് 9.99 ശതമാനം പരിധി. മൂലധനRead More →

ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍

മുംബൈ: നടപ്പ് ഉത്സവ സീസണില്‍ യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്) ജനകീയ ഇടപാട് രീതിയായി തുടര്‍ന്നു. ധന്തേരസിനും ദീപാവലിക്കും ഇടയില്‍ പ്രതിദിനം ശരാശരി 737 ദശലക്ഷം ഇടപാടുകളാണ് നടത്തപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ദ്ധനവ്. അതേസമയം മൂല്യത്തില്‍ 2.7 ശതമാനത്തിന്റെ വര്‍ധനവ്മാത്രമാണുണ്ടായത്. ചെറിയ തുക ഇടപാടുകള്‍ ആധിപത്യം സ്ഥാപിച്ചതുകാരണമാണിത്. വലിയ പെയ്‌മെന്റുകള്‍ക്കല്ല, മറിച്ച് ദൈനംദിന വാങ്ങലുകള്‍ക്കാണ് യുപിഐ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ശക്തമായി.Read More →

മ്യൂച്വല്‍ ഫണ്ടുകളുടെ ഐപിഒ നിക്ഷേപം നടപ്പ് വര്‍ഷത്തില്‍ ഏതാണ്ട് 23,000 കോടി രൂപ

മുംബൈ: മ്യൂച്വല്‍ ഫണ്ടുകള്‍ (എംഎഫ്) നടപ്പ് വര്‍ഷത്തില്‍ ഏതാണ്ട് 23,000 കോടി രൂപയുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) നിക്ഷേപം നടത്തി. ഇത് മൊത്തം തുകയുടെ ഏകദേശം 19 ശതമാനമാണ്. ആങ്കര്‍ നിക്ഷേപം വഴി 15158 കോടി രൂപയും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയര്‍(ക്യുഐബി) ക്വാട്ട വഴി 7590 കോടി രൂപയുമാണ് എംഎഫുകള്‍ നിക്ഷേപിച്ചത്. ശക്തമായ എസ്‌ഐപി (സിസ്റ്റമിക് ഇന്‍വെസ്റ്റ്പ്ലാന്‍)യും മൊത്തം നിക്ഷേപവുമാണ് ഇതിനാവശ്യമായ ലിക്വിഡിറ്റി ഒരുക്കിയത്. ഫണ്ടുകളിലേയ്ക്കുള്ള എസ്‌ഐപി ഒഴുക്ക്Read More →

സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

മോസ്‌ക്കോ: ഇന്ത്യയിലേയ്ക്കുള്ള അസംസ്‌കൃത എണ്ണ കയറ്റുമതി അനുസ്യൂതം തുടരുകയാണെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആന്‍ഡ്രി റുഡെന്‍കോ.പത്രപ്രവര്‍ത്തകരുടെ ഇത് സംബന്ധിച്ച ചോദ്യത്തിന് ‘എല്ലാം തുടരുന്നു’ എന്നദ്ദേഹം മറുപടി നല്‍കി. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഊര്‍ജ്ജ വിശകലന സ്ഥാപനമായ ക്ലെപ്ലറിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം ആദ്യപകുതിയില്‍ റഷ്യയില്‍ നിന്നും പ്രതിദിനം 18 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂണില്‍ പ്രതിദിനംRead More →

കനത്ത മഴ, റെഡ് അലർട്ട്: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം∙ ശക്തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി ,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ ഇരു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി: മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്‌ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധിമൂലം നഷ്ടപ്പെടുന്ന പഠനസമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കാൻRead More →