ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്, ശുഭാപ്തി വിശ്വാസത്തോടെ വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഒക്ടോബറില്‍ കുതിച്ചുയര്‍ന്നു. സെന്‍സെക്സ് 5 ശതമാനം അഥവാ 4159 പോയിന്റും നിഫ്റ്റി 410 പോയിന്റ് അഥവാ 5 ശതമാനവുമാണ് ഉയര്‍ന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്ഐഐ) തിരിച്ചുവരവ് നിര്‍ണ്ണായകമായി. കഴിഞ്ഞ മൂന്ന് മാസത്തില്‍ 76,600 കോടി രൂപ പിന്‍വലിച്ച അവര്‍ നടപ്പ് മാസത്തില്‍ 7300 കോടി രൂപയിലധികം നിക്ഷേപിക്കുകയായിരുന്നു. ഇന്ത്യന്‍ ഓഹരികളുടെ മോശം ഘട്ടം ഏതാണ്ട് അവസാനിച്ചുവെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. സംവത് 2082 ല്‍Read More →

മിഡില്‍ ഈസ്റ്റില്‍ നിന്നും എണ്ണവാങ്ങി റിലയന്‍സ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റിഫൈനറായ റിലയന്‍സ് ഇന്‍ട്ര്സീസ് മിഡില്‍ ഈസ്റ്റില്‍ നിന്നും എണ്ണവാങ്ങല്‍ വര്‍ദ്ധിപ്പിച്ചു. ന്താരാഷ്ട്രപരിശോധന ശക്തമായതോടെ റഷ്യയില്‍ നിന്നുള്ള വാങ്ങല്‍ കമ്പനി മരവിപ്പിക്കുകയാണ്. കഴിഞ്ഞയാഴ്ച 2.5 ദശലക്ഷം ബാരലാണ് ഇവര്‍ റിഫൈനറികളിലെത്തിച്ചത്. ഇത് ഇറാഖിലെ ബസ്ര മീഡിയം, ഖത്തറിലെ അല്‍-ഷഹീന്‍, ഖത്തര്‍ ലാന്‍ഡ് ഗ്രേഡുകള്‍ എന്നിവയാണ്. റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാന്‍ അമേരിക്കന്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനിടെയാണ് നീക്കം. പുറമെ ജനുവരി 21 മുതല്‍ റഷ്യന്‍Read More →

റോബോട്ട് പ്ലാന്‍: 2027 ഓടെ 600,000 നിയമനങ്ങള്‍ കുറയ്ക്കാന്‍ ആമസോണ്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവായ ആമസോണ്‍, പ്രവര്‍ത്തനങ്ങളുടെ 75 ശതമാനം റോബോട്ടുകളെ വച്ച് ഓട്ടോമേറ്റ് ചെയ്യും. ഇതിനായി 12.6 ബില്യണ്‍ ഡോളര്‍ ഇതിനകം നിക്ഷേപം നടത്തി. പ്രാവര്‍ത്തികമാകുന്നതോടെ 600,000 നിയമനങ്ങള്‍ ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഏകദേശം 1.2 ദശലക്ഷം ജീവനക്കാരാണ് കമ്പനിയ്ക്കുള്ളത്. തൊഴില്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പകരം ഓട്ടോമേഷനിലാണ് ഇപ്പോള്‍ കമ്പനി ശ്രദ്ധ. ലൂസിയാനയിലെ റോബോട്ട് വെയര്‍ഹൗസുകള്‍ ഉദാഹരണം. ഈ വെയര്‍ഹൗസുകളില്‍ സ്റ്റാഫുകളുടെ എണ്ണം 25 ശതമാനത്തിലധികംRead More →

എച്ച്-വണ്‍ബി നിയമനങ്ങള്‍ നിര്‍ത്തി വാള്‍മാര്‍ട്ട്

വാഷിങ്ടണ്‍ ഡിസി: യുഎസിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമ, വാള്‍മാര്‍ട്ട് ഇന്‍കോര്‍പറേറ്റഡ്, എച്ച്-വണ്‍ബി നിയമനങ്ങള്‍ നിര്‍ത്തിവച്ചു. അപേക്ഷാഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയ നടപടിയെത്തുടര്‍ന്നാണിത്. പ്രോഗ്രാം പരിഷക്കരിക്കുന്നതിനും സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് യുഎസ് സര്‍ക്കാര്‍ വിസാഫീസ് ഉയര്‍ത്തിയത്. സാങ്കേതികവിദ്യ, ധനകാര്യം, എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രം തുടങ്ങിയ പ്രത്യേക മേഖലകളില്‍ വിദേശ പ്രൊഫഷണലുകളെ നിയമിക്കാന്‍ അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റാണ് എച്ച്- വണ്‍ബി വിസ. കോര്‍പറേറ്റ് റോളുകളെയാണ് പ്രധാനമായും വാള്‍മാര്‍ട്ട് തീരുമാനം ബാധിക്കുക.Read More →

കോലിയുടെ ക്ഷീണം മാറിയില്ല, ഉദയനിധിയും; നടിയുടെ ഗ്ലാമര്‍ചിത്രം റീപോസ്റ്റ് ചെയ്തു, പെട്ടു

യുവനടിയുടെ ചിത്രം അറിയാതെ ലൈക്ക് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് ക്ഷീണം മാറിവരുന്നതേ ഉള്ളൂ, അതിനിടെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പെട്ടിരിക്കുകയാണ്. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്‍റെ (നിവാ) ഇൻസ്റ്റഗ്രാം ചിത്രം ഉദയനിധി സ്റ്റാലിൻ റീപോസ്റ്റ് ചെയ്തതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. രാഷ്ട്രീയത്തില്‍ പൊതുവേക്ഷീണിതനായ ഉദയനിധിക്ക് ഇതുകൂടി താങ്ങാനാവുമോയെന്നതാണ് ട്രോളന്‍മാരുടെ ചോദ്യം. നടിയുടെ ഗ്ലാമര്‍ചിത്രം റീപോസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ട്വിറ്ററിൽ നിറയുന്നത്.Read More →