സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഛത്തീസ്ഗഢിനെ എട്ട് വിക്കറ്റിന് തകർത്ത് കേരളം

ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. എട്ട് വിക്കറ്റിനായിരുന്നു കേരളം ഛത്തീസ്ഗഢിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢ് 19.5 ഓവറിൽ 120 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 10.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെ എം ആസിഫാണ് പ്ലെയർ ഓഫ് ദി മാച്ച്.    Read More →

സ്വത്ത് പിന്തുടർച്ചാസൂത്രണം പ്രധാനപ്പെട്ടതെന്ന്  ‘സക്സഷൻ പ്ലാനിംഗ് കോൺക്ലേവ്’

ശരിയായ ആസൂത്രണത്തിന്റെ അഭാവം മൂലം ₹2 ലക്ഷം കോടിയിലധികം വരുന്ന ആസ്തികൾ അവകാശികളില്ലാതെ കിടക്കുന്നു; കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പിന്തുടർച്ചാ പ്ലാൻ വേണം കൊച്ചി: വ്യക്തികളുടെയും കുടുംബങ്ങളുടെയും ബിസിനസ് ഉടമകളുടെയും സ്വത്ത് സംരക്ഷണത്തിന് സ്വത്ത് പിന്തുടർച്ചാസൂത്രണം വളരെ പ്രധാനപ്പെട്ടതാണെന്നും അതിനെ ഗൗരവത്തോടെ കാണണമെന്നും കൊച്ചിയിൽ സംഘടിപ്പിച്ച ‘സക്സഷൻ പ്ലാനിംഗ് കോൺക്ലേവ്’ അഭിപ്രായപ്പെട്ടു. ഇത്തരം സഹായങ്ങൾ നല്കുന്നതിനായി പ്രമുഖ ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ കാപ്പിറ്റെയർ, ‘ട്രൂ ലെഗസി’ എന്ന പേരിൽ പുതിയ പിന്തുടർച്ചാസൂത്രണത്തിന് മാത്രമായുള്ള വിഭാഗത്തെ അവതരിപ്പിച്ചു. ഈ മേഖലയിൽRead More →

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ലോണ്‍ നല്‍കാന്‍ ആമസോണും ഫ്ലിപ്‌കാര്‍ട്ടും

ദില്ലി: ഇന്ത്യയുടെ ഡിജിറ്റൽ വിപണി അതിവേഗം വളരുകയാണ്. ഈ സാഹചര്യത്തിൽ ഇ-കൊമേഴ്‌സ് കമ്പനികൾ ഇനി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ മാത്രം ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. ആമസോണും ഫ്ലിപ്‍കാർട്ടും ഇപ്പോൾ ധനകാര്യ സേവന മേഖലയിലേക്ക് വികസിപ്പിക്കുകയും പുതിയ ഉപഭോക്തൃ വായ്‌പാ സേവനങ്ങള്‍ ആരംഭിക്കാനും തയ്യാറെടുക്കുന്നു എന്നാണ് ദി ഹിന്ദുവിന്‍റെ റിപ്പോര്‍ട്ട്. മുമ്പ് ഈ വിപണിയിൽ ആധിപത്യം പുലർത്തിയിരുന്ന പരമ്പരാഗത ബാങ്കുകളിൽ ഈ നീക്കം നേരിട്ട് സ്വാധീനം ചെലുത്തിയേക്കാം. ചെറുകിട ബിസിനസുകൾക്ക് വായ്‌പ നൽകാൻ ആമസോൺഈRead More →

മുത്തൂറ്റ് മൈക്രോഫിൻ എൻസിഡി വഴി 450 കോടി രൂപ സമാഹരിക്കും

കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സി മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ സെക്വേർഡ് വിഭാഗത്തിൽപ്പെട്ട എൻസിഡികളുടെ സ്വകാര്യ പ്ലേസ്മെന്റ് വഴി 450 കോടി രൂപ സമാഹരിക്കും. 9.70 മുതൽ 9.95 ശതമാനം വരെ പ്രതിവർഷ പലിശ നിരക്കാവും ഇവയ്ക്ക് ഉണ്ടാവുക. സ്ഥാപനത്തിന്റെ തുടർ വായ്പാ പദ്ധതികൾ, മൂലധന ആവശ്യങ്ങൾ, കടം തിരിച്ചടയ്ക്കൽ, പുനർവായിപ്പുകൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കാകും സമാഹരിക്കുന്ന തുക ഉപയോഗിക്കുക. ഡിസംബർ, ജനുവരി മാസങ്ങളിലായി 225 കോടിRead More →

കാർ വിപണിയിൽ പുതിയ യുദ്ധം; മാരുതിക്കെതിരെ ടാറ്റയും മഹീന്ദ്രയും അടക്കം വമ്പന്മാർ

മുംബൈ: രാജ്യത്തെ കാർ വിപണിയിൽ പുതിയ യുദ്ധത്തിന് തുടക്കം കുറിച്ച് നിർമാതാക്കൾ. ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കിക്കെതിരെ ടാറ്റ മോട്ടോർസും മഹീന്ദ്രയും ഹ്യൂ​ണ്ടായിയും എം.ജി മോട്ടോർ ഇന്ത്യയും രംഗത്ത് വന്നതോടെയാണ് തുറന്ന പോരിലേക്ക് നീങ്ങിയത്. കേന്ദ്ര സർക്കാർ നടപ്പാക്കാനിരിക്കുന്ന വായു മലിനീകരണ ചട്ടത്തിൽ (കോർപറേറ്റ് ആവറേജ് ഫുവൽ എഫിഷൻസി, കഫെ-3) ഭാരം കുറഞ്ഞ ചെറിയ കാറുകൾക്ക് ഇളവ് നൽകാനുള്ള നീക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. രാജ്യത്ത് ഏറ്റവുംRead More →