പ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; രണ്ടാം പാദത്തിൽ കുതിച്ച് ജിഡിപി, ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.2 ശതമാനം വളർച്ച
18 മാസത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ച താരിഫ് ആഘാതം ഏശിയില്ല ന്യൂഡൽഹി: ഉപഭോക്തൃ ചെലവിലെ ശക്തമായ വർധനവും പ്രാദേശിക ഉത്സവങ്ങൾ മുന്നിൽ കണ്ടുള്ള ഉൽപാദന വർധനവും മൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ 18 മാസത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തി. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.2 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്. മുൻ പാദത്തിലെ 7.8 ശതമാനം വളർച്ചയെയും മറികടന്നാണ് ഈ മുന്നേറ്റം. ഇന്ന് പുറത്തുവിട്ട കണക്കുകളാണ് വേഗത്തിലുള്ള മുന്നേറ്റം പ്രകടമാകുന്നത്.Read More →





