എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

സാധുവായ എയർവർത്തിനസ് പെർമിറ്റ് (Airworthiness Permit) ഇല്ലാതെ എട്ട് തവണ വിമാനം പറത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ (1,10,350 ഡോളർ) പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച പൊതുജനങ്ങൾക്ക് എയർ ഇന്ത്യയിലുള്ള വിശ്വാസം വീണ്ടും തകർക്കാൻ കാരണമായെന്ന് ഡിജിസിഎയുടെ രഹസ്യ ഉത്തരവിൽ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും റെഗുലേറ്റർ ചൂണ്ടിക്കാട്ടി. നിർബന്ധിതമായ എയർവർത്തിനസ് റിവ്യൂRead More →

പൊറോട്ടക്ക് ചൂടില്ലെന്ന് പറഞ്ഞ് കോഴിക്കോട്ട് യുവാവ് ഹോട്ടൽ അടിച്ചുതകർത്തു, ഹോട്ടലുടമക്കും മർദനം

കോഴിക്കോട്: പൊറോട്ടക്ക് ചൂടില്ലെന്ന് പറഞ്ഞ് യുവാവ് ഹോട്ടൽ അടിച്ചുതകർത്തു. കോഴിക്കോട് പുറമേരിയിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഹോട്ടലുടമ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ പുറമേരിയിലെ ‘ബിരിയാണി ഡേയ്‌സ്’ എന്ന ഹോട്ടലിലായിരുന്നു ആക്രമണം. കടയിലെത്തിയയാൾ പൊറോട്ടയും ബീഫ് കറിയും ഓർഡർ ചെയ്തു. ലഭിച്ച പൊറോട്ടക്ക് ചൂട് കുറവാണെന്നും രുചിയില്ലെന്നും പറഞ്ഞ് ഇയാൾ ബഹളമുണ്ടാക്കി. ഇതോടെ, കടയുടമ വെള്ളിക്കുളങ്ങര സ്വദേശി സാദിഖ് ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരികെ വാങ്ങാമെന്നും പണം തിരികെ നൽകാമെന്നും പറഞ്ഞു.Read More →

ബാങ്ക് വായ്പ തട്ടിപ്പ്: വിഡിയോകോൺ ഗ്രൂപ് സ്ഥാപകന് ഇ.ഡി നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: മൊ​സാം​ബി​ക്കി​ലെ ക​മ്പ​നി​യു​ടെ എ​ണ്ണ, വാ​ത​ക ആ​സ്തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 61,700 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഡി​യോ​കോ​ൺ ഗ്രൂ​പ് പ്ര​മോ​ട്ട​ർ വേ​ണു​ഗോ​പാ​ൽ ധൂ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു ഡ​സ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി). 2024 ഡി​സം​ബ​ർ 18നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​തി ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി 10ന് ​റൗ​സ് അ​വ​ന്യൂ കോ​ട​തി കേ​സെ​ടു​ത്ത​താ​യി ഇ.​ഡി അ​റി​യി​ച്ചു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കു​റ്റം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യാ​ണ്Read More →

മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ കേസിൽ വീണ്ടും ട്വിസ്റ്റ്; പുറത്തുവന്ന മാല കാണാനില്ല

പ്രതി സമീന കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസിൽ വീണ്ടും വഴിത്തിരിവ്. വയറിളക്കി മാല വീണ്ടെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന യുവതി, പുറത്തുവന്ന മാല ആശുപത്രിയിലെ ശൗചാലയത്തിൽ ഒഴുക്കിക്കളഞ്ഞതായി പൊലീസ്. പാലേമാട് കല്ലൻകുന്നൻ സമീന (35)യാണ് തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കിക്കളഞ്ഞത്. നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ക്ലിനിക്കിൽ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ പ്രതിയെ വ്യാഴാഴ്ചയാണ്Read More →

കെ.എസ്.ആർ.ടി.സിയിൽ ലഗേജ് നിരക്ക് വർധിപ്പിച്ചു; പുതുക്കിയ നിരക്കുകൾ അറിയാം...

കർണാടക ആർ.ടി.സി ബസുകൾ ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) ബസുകളിലെ ലഗേജ് നിരക്കുകൾ വർധിപ്പിച്ചു. ഫെബ്രുവരി 16 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഡീസൽ വില വർധനവും ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള മറ്റ് ചെലവുകൾ ഉയർന്നതുമാണ് നിരക്ക് വർധിപ്പിക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 15 ശതമാനം വരെയാണ് ലഗേജ് നിരക്കിൽ വർധനവ് വരുത്തിയിരിക്കുന്നത്. 2021 ഡിസംബറിലായിരുന്നു ഇതിനുമുമ്പ് ലഗേജ് നിരക്ക് പരിഷ്കരിച്ചത്. സാധാരണയായി യാത്രാക്കൂലിRead More →