സംസ്ഥാനത്തെ പുതിയ വൈദ്യുതി പ്രസരണ ശൃംഖലകൾ സ്വകാര്യമേഖലയിലേക്ക്

കൊച്ചി: പുതുവർഷത്തിൽ സംസ്ഥാനത്തെ പുതിയ വൈദ്യുതി പ്രസരണശൃംഖലകൾ സ്വകാര്യമേഖലയിലേക്ക്. ഇതിനായി രാജ്യത്തെ ഊർജപദ്ധതികൾക്ക് സഹായധനം നൽകുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ഉടൻ ടെൻഡർ ക്ഷണിക്കും. സംസ്ഥാനത്തിന്റെ അധിക കടമെടുപ്പുപരിധി ഉയർത്താനുള്ള കേന്ദ്ര നിർദേശമെന്ന നിലയിലാണ് ഇത് നടപ്പാക്കുന്നത്. ഇടത് സംഘടനകളുടേതുൾപ്പെടെയുള്ള എതിർപ്പിനെ അവഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ പുതിയ വൈദ്യുതി പ്രസരണ ശൃംഖലകളും സബ്‌സ്റ്റേഷനുകളും ഇനിമുതൽ ഈ രീതിയിലായിരിക്കും നടപ്പാക്കുക. ഇതോടെ ഈ രംഗത്തെ കെഎസ്ഇബിയുടെRead More →

സിഗരറ്റ്, ബീഡി, പാൻമസാല എന്നിവയ്ക്ക് വിലയേറും

ന്യൂഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ സെസും നിലവിൽ വരും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ജിഎസ്ടി നിരക്കിന് പുറമെയായിരിക്കും പുകയിലയ്ക്കും പാൻ മസാലയ്ക്കുമുള്ള പുതിയ തീരുവകൾ. ഇത്തരം ഉത്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്ന കോമ്പൻസേഷൻ സെസ്സിന് പകരമാകും പുതിയ തീരുവകൾ. പാൻ മസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഫെബ്രുവരി ഒന്ന് മുതൽ 40 ശതമാനം ജിഎസ്ടി നിരക്ക്Read More →

ബജറ്റ് അവതരണത്തിന് ഒരുമാസം; നികുതി സ്ലാബുകളിൽ പ്രതീക്ഷ എന്താണ്..?

അടുത്ത മാസമാണ് കേന്ദ്ര ബജറ്റ്. എന്തൊക്കെ കാര്യങ്ങൾ ധനമന്ത്രി നിർമ്മല സീതരാമൻ ബജറ്റിൽ ഒളിപ്പിച്ച് വെക്കുമെന്നാണ് രാജ്യം ഒറ്റുനോക്കുന്നത്. 2026 ലെ കേന്ദ്ര ബജറ്റിനെ സമീപിക്കുമ്പോൾ നികുതി നയം വരുമാന സമാഹരണത്തിനപ്പുറം ഉറപ്പ്, ഭരണപരമായ അച്ചടക്കം, സ്ഥാപനപരമായ വിശ്വാസ്യത എന്നിവയിലേക്ക് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകണം. സമീപ വർഷങ്ങളിൽ മൊത്തം വരുമാനത്തിന്‍റെ പകുതിയിലധികവും സംഭാവന ചെയ്യുന്നത് ശക്തമായ നികുതി പിരിവുകളും നേരിട്ടുള്ള നികുതികളുമാണ്. നികുതിരഹിത വരുമാന പരിധി 7 ലക്ഷം രൂപയിൽRead More →

അടിമുടി മാറി കേരളത്തിലെ 21 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ

കണ്ണൂർ: പുതുവർഷത്തിൽ അടിമുടി മാറി കേരളത്തിലെ 21 അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകൾ ഉദ്ഘാടനത്തിലേക്ക്. 500 കോടി രൂപയുടെ പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ സ്‌കീമിൽ (എബിഎസ്എസ്) പൂർത്തിയാകുന്നത്. ഇന്ത്യയിൽ ആകെ 1337 സ്റ്റേഷനുകളിലാണ് അമൃത് ഭാരത് പദ്ധതി വരുന്നത്. ഒരുലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട, ചാലക്കുടി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ 100 ശതമാനം പ്രവൃത്തി പൂർത്തിയായി. വടക്കാഞ്ചേരി, ആലപ്പുഴ, തിരുവല്ല, ഏറ്റുമാനൂർ, കായംകുളം, അങ്കമാലി,Read More →

തൊഴിലാളികൾ പുറമെ നിന്ന്; കേരളത്തിൽ നിന്ന് ബംഗാളിലേക്ക് ഒഴുകുന്നത് കോടികൾ

പാലക്കാട്: നമ്മുടെ നാട്ടിലെ കർഷകത്തൊഴിലാളികളെല്ലാം പണി മതിയാക്കി കോൾപാടങ്ങളിൽനിന്നു കയറിപ്പോയിട്ടു വർഷങ്ങളായി. അവർക്കു പകരം പാടങ്ങളിൽ ഇപ്പോൾ വിയർപ്പൊഴുക്കുന്നതു ബംഗാളികളാണ്. ഒരു നെൽക്കൃഷി സീസണിൽ കോൾപാടങ്ങളിൽ ഏകദേശം 20 കോടിയോളം രൂപ കർഷകർ മുതലിറക്കുന്നുണ്ട്. ഇതിൽ പകുതിയും കൂലി ഇനത്തിലാണു ചെലവഴിക്കുന്നത്. ബംഗാളിൽനിന്നെത്തുന്ന തൊഴിലാളികൾ ഒരു സീസണിൽ കോൾപാടത്തുനിന്നു കൊണ്ടുപോകുന്നത് ഏകദേശം 15 കോടിയോളം രൂപയാണ്. സീസണിൽ ആയിരക്കണക്കിന് ബംഗാളികൾ കേരളത്തിലെ വയലുകളിൽ പണിക്കിറങ്ങുന്നുവെന്നാണു കണക്ക്. അതെ, 15 കോടിRead More →