ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റിന് 314 കോടി ലാഭം

കൊച്ചി: പ്രമുഖ ബാങ്കിങ്ങ് ഇതര ധനാകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി (ചോള) 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 10 ശതമാനം വളര്‍ച്ചയോടെ 314 കോടിയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 285 കോടിയായിരുന്നു.  ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 26 ശതമാനം വളര്‍ച്ചയോടെ 2,030 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,606Read More →

ആഭരണങ്ങള്‍ക്ക് 4 ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുമായി കല്യാൺ  ജൂവലേഴ്‌സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്ന തുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് നാല് തലത്തിലുള്ള അഷ്വറന്‍സ് പദ്ധതിക്ക് തുടക്കമിട്ടു . ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നൽകുക എന്ന പ്രതിബദ്ധത ഉറപ്പിക്കുതിനായി നാല് തലത്തിലുള്ള മൂല്യം ഉറപ്പാക്കുന്ന സാക്ഷ്യപത്രം ആഭരണങ്ങള്‍ക്കൊപ്പം നല്കും. കല്യാൺ ജൂവലേഴ്‌സ്‌വില്‍പ്പന നടത്തുന്ന ആഭരണങ്ങള്‍ ഒട്ടേറെ ശുദ്ധതാപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ്ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. നാല് തലത്തിലുള്ള അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റിലൂടെ സ്വര്‍ണത്തിന്റെ ശുദ്ധതയും ആഭരണങ്ങള്‍ കൈമാറുമ്പോഴും വില്‍പ്പനRead More →

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയില്‍ പാസായി

വിവാദമായ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസായി. നേരത്തെ ലോക്സഭയില്‍ പാസായ ബില്ലാണ് ഇന്ന് രാജ്യസഭയില്‍ പാസായത്. ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തെ സമ്ബൂര്‍ണമായി സ്വകാര്യവത്കരിക്കുന്നതാണ് ബില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എം.പി ജയറാം രമേശ് പറഞ്ഞു. ബില്ലിന്റെ ഉള്ളടക്കം അത്യന്തം അപകടകരമാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.Read More →

64 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ഷാവോമി

48 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണുകളെയും പിന്നിലാക്കി 64 മെഗാപിക്‌സല്‍ ക്യാമറയുമായി ഷാവോമി പുതിയ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നു.64 മെഗാപിക്‌സല്‍ സെന്‍സറിന്റെ പിന്‍ബലത്തില്‍ മികച്ച സൂം സൗകര്യവുമായാണ് ഫോണ്‍ എത്തുക. ഏത് സെന്‍സറാണ് ഇതിന് വേണ്ടി ഉപയോഗിച്ചതെന്ന് ഷാവോമി വെളിപ്പെടുത്തിയിട്ടില്ല. സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വീബോയിലാണ് ഷാവോമി പുതിയ ഫോണിന്റെ മാതൃക പുറത്തുവിട്ടത്.Read More →

ആസ്റ്റര്‍ മിംസില്‍ സൗജന്യ പ്രോസ്‌റ്റേറ്റ് നിര്‍ണ്ണയ ക്യാമ്പ്

കോഴിക്കോട് : ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ പ്രോസ്‌റ്റേറ്റ് നിര്‍ണ്ണയ ക്യാമ്പ്. ജൂലൈ  24 മുതല്‍  27 വരെ രാവിലെ  9 മുതൽ 1 മണി  വരെയാണ് ക്യാമ്പ്. രജിസ്‌ട്രേഷന്‍, ഡോക്ടറുടെ പരിശോധന, യൂറോഫ്‌ളോമെട്രി പരിശോധന എന്നിവ  സൗജന്യമായിരിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരികയാണെങ്കില്‍ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാകും. ഡോ. രവികുമാര്‍ കരുണാകരന്‍, ഡോ. സുര്‍ദാസ്, ഡോ. അഭയ് ആനന്ദ്, ഡോ. ജിതിന്‍ലാല്‍ എന്നിവരടങ്ങുന്ന വിദഗ്ദ്ധ യൂറോളജിസ്റ്റുകളുടെ നേതൃത്വത്തിലാണ് ക്യാമ്പ്.Read More →